ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമിൽ ജിതേഷ് ശർമ്മയെ സെലക്ടർമാർ ഉൾപ്പെടുത്തിയതിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ് ഭരത് നിരാശജനകമായ പ്രകടനം തുടര്‍ന്നതോടെയാണ് ഇഷാന്‍ കിഷന്‍റെ പേര് വീണ്ടും ഉയര്‍ന്നത്. രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനായി അഞ്ച് മത്സരങ്ങളിൽ നിന്നും ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20ക്കായി ജിതേഷ് ശർമ്മയെ തിരഞ്ഞെടുത്തതിൽ ഇഷാന്‍ കിഷന്‍ അതൃപ്തി പ്രകടിപ്പിച്ചത്. പിന്നീടാണ് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇഷാന്‍ കിഷന്‍ ഒഴിവായത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇഷാന്‍ കിഷനെ തിരഞ്ഞെടുക്കാതെ ഭരതിനെയും ജൂരലിനേയുമാണ് കീപ്പിങ്ങ് ദൗത്യം ഏല്‍പ്പിച്ചത്.
കിഷൻ ഒരു ഇടവേള ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാൻ ടീം തയ്യാറായെന്നുമാണ് ദ്രാവിഡ് വിശദീകരണം നല്‍കിയത്. എപ്പോള്‍ വേണമെങ്കിലും ഇഷാന്‍ കിഷന് തിരിച്ചു വരാമെന്നും ദ്രാവിഡ് അറിയിച്ചു.
സൗത്താഫ്രിക്കന്‍ പരമ്പരയില്‍ നിരാശജനകമായ പ്രകടനമാണ് ജിതേഷ് ശര്‍മ്മ നടത്തിയത്. ടി20യില്‍ 4,1 എന്നിങ്ങനെയായിരുന്നു ജിതേഷിന്‍റെ പ്രകടനം. അവസാനമായി ഓസ്ട്രേലിയന്‍ ടി20 പരമ്പരയിലാണ് ഇഷാന്‍ കിഷന്‍ ജേഴ്സി അണിഞ്ഞത്. 58, 52, 0 എന്നീ സ്കോറുകളാണ് ഇഷാന്‍ കിഷന്‍ നേടിയത്.