സയ്യദ് മുഷ്‌താഖ് അലി ട്രോഫിയിലെ ഒരൊറ്റ ബാറ്റിംഗ് പ്രകടനത്താൽ ഏറെ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന താരമാണ് മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസറുദ്ധീൻ .
കേരളത്തിനായി താരം കാഴ്ചവെച്ച ബാറ്റിംഗ് പ്രകടനം ഐപിഎല്ലിലും അസറുദ്ധീന് തുണയായിരുന്നു .
ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കിയിരുന്നു .ഇന്ത്യൻ
നായകൻ കോഹ്‌ലിയുടെ കീഴിൽ കളിക്കുവാൻ കഴിയുന്നതിന്റെ സന്തോഷവും കാസർഗോഡുകാരനായ താരം നേരത്തെ തുറന്ന് പറഞ്ഞിരുന്നു .
എന്നാൽ താരമിപ്പോൾ വാർത്തകളിൽ നിറയുന്നത് വിക്കറ്റിന് പിന്നിലെ ഒരു അടിപൊളി പ്രകടനത്തിന്റെ പേരിലാണ് .
വായുവിൽ പറന്ന് നിന്നാണ് താരം ഒരു റൺ ഔട്ടിൽ പങ്കാളിയായത് . ഇപ്പോൾ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി:20 ട്രോഫിയിൽ KCA ഈഗിൾസ് ടീമിന്റെ താരമാണ് അസറുദ്ധീൻ .ഇന്നലെ നടന്ന KCA ടസ്‌കേഴ്‌സ് എതിരായ മത്സരത്തിലാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ സംഭവം അരങ്ങേറിയത് .
ബാറ്റിങിനിടയിൽ KCA ടസ്‌കേഴ്‌സ് ബാറ്റസ്മാൻമാർ ഒരു അതിവേഗ സിംഗിളിനായി ശ്രമിച്ചു. എന്നാൽ കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന റാബിൻ കൃഷ്ണൻ വേഗം പന്ത് പിടിച്ച് സ്‌ട്രൈക്കേഴ്‌സ് എൻഡിൽ സ്റ്റമ്പിന് നേരെ എറിഞ്ഞു .എന്നാൽ വിക്കറ്റ് കീപ്പിങ് ചെയുകയായിരുന്ന അസറുദ്ധീൻ പന്ത് വായുവിൽ ഉയർന്ന് മുന്നോട്ട് ചാടി പന്ത് സ്റ്റമ്പിൽ കൊള്ളിച്ചു .അസറുദീന്റെ മാന്ത്രിക ഫീൽഡിങ് മികവിന് മുന്നിൽ സഹതാരങ്ങൾ വരെ അമ്പരക്കുന്നത് വീഡിയോയിൽ കാണാം
റൺ ഔട്ട് വീഡിയോ കാണാം :