ഫിറ്റ്നസിന്റെ കാര്യത്തിൽ കോഹ്ലി ഇന്ത്യൻ ടീമിന് മാതൃക :2011ലെ ഇംഗ്ലണ്ട് പര്യടനം കൊഹ്‌ലിയെ ഫിറ്റ്നസിന്റെ കാര്യത്തിൽ മാറ്റിച്ചിന്തിപ്പിച്ചു – വിരേന്ദർ സെവാഗ്‌

കളി മികവിനൊപ്പം ഫിറ്റ്‌നെസിന്റെ കാര്യത്തിലും ഏറെ കരുത്തുറ്റ നിലപാടുള്ള താരമാണ്  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി . ഇന്ത്യൻ  ക്രിക്കറ്റ് ടീമിലും ഐപിഎല്ലിലും തന്റെ ടീമിന്റെ ഭാഗമായ എല്ലാ താരങ്ങളും പൂർണ്ണ ഫിറ്റ്നസ് എപ്പോഴും കളിക്കുവാൻ  നിലനിർത്തണം  എന്നാണ് കോഹ്‌ലിയുടെ നിലപാട് . ഫിറ്റ്‌നെസിന്റെ കാര്യത്തിൽ  ഒരു ഇളവും  ആർക്കും നല്‍കില്ലെന്ന് കോലി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാട്ടിയയും പരാജയപ്പെട്ടിരുന്നു. ഇതിന് തൊട്ട്  പിന്നാലെയാണ് കോലിയുടെ പ്രസ്താവന വന്നത്. 

ഇന്ത്യൻ ടീമിൽ 3 ഫോർമാറ്റിലും കളിക്കുമ്പോൾ എല്ലാ താരങ്ങളും പൂർണ  ഫിറ്റ്നെസ്സോടെ മത്സരസജ്ജമാകണം എന്നാണ് ഇന്ത്യൻ  മാനേജ്മെൻറ്റിന്റെയും ഉറച്ച നിലപാട് .കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ വന്ന ഈ മാറ്റങ്ങളെ   മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും സമ്മതിക്കുന്നു. ഇന്ത്യന്‍ താരങ്ങളുടെയും കോലിയുടേയും ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സെവാഗ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് ” ഇന്ത്യൻ ടീം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിർത്തിവരുന്ന   ഫിറ്റ്നസ് പരീക്ഷണങ്ങൾ ഏറെ അഭിനന്ദനാർഹമാണ്.ഒരുപക്ഷേ   2011-12 ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നായിരിക്കാം കോലിക്ക്  ക്രിക്കറ്റിൽ ഫിറ്റ്‌നെസ് എത്രത്തോളം വലിയൊരു  പ്രധാനപ്പെട്ട ഘടകമാണെന്ന് മനസ്സിലായത് . എന്റെ അവസാത്തെ ഇംഗ്ലീഷ് പര്യടനമായിരുന്നത്. ഓവല്‍, ബിര്‍മിങ്ഹാം എന്നിവിടങ്ങില്‍ നടന്ന രണ്ട് ടെസ്റ്റില്‍ ഞാനും കളിച്ചിരുന്നു. 
ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമുകളിൽ നമ്മുക്ക് ഏറെ വ്യത്യസ്തമായ ഒരു കാഴ്ച കാണാം .അവിടെയുള്ള എല്ലാ കൗണ്ടി ടീമുകളും ഡ്രസിംഗ് റൂമില്‍ തയ്യാറാക്കി വച്ചിട്ടുള്ള ഫിറ്റ്‌നെസ് ചാർട്ടുകൾ പിന്തുടരുവാൻ ശ്രമിക്കാറുണ്ട് . പര്യടനത്തിനെത്തിയ ഞങ്ങൾ ഇന്ത്യൻ താരങ്ങളും അതിൽ ആകൃഷ്ടരായി” വീരു തുറന്ന് പറഞ്ഞു .

അന്ന് ഇന്ത്യന്‍ താരങ്ങള്‍ പലരും  ഈ ചാര്‍ട്ട് പിന്തുടരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മിക്കവാറും താരങ്ങള്‍ ഇതിൽ അതീവ ദയനീയമായ  രീതിയിൽ  പാരജയപ്പെടുകയാണുണ്ടായത്. എന്റെ അഭിപ്രായത്തിൽ മിക്കവാറും
ഈ ചാര്‍ട്ടായിരിക്കും കോലിക്കും പ്രചോദനമായെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇംഗ്ലീഷ് താരങ്ങളുടെ കായികക്ഷമത ഇങ്ങനെയാണെങ്കില്‍ ഇന്ത്യക്കും എന്തുകൊണ്ട് ഇങ്ങനെ ആയികൂടെന്ന് കോലി ചിന്തിച്ചുകാണും.” സെവാഗ് പറഞ്ഞുനിര്‍ത്തി.