വീണ്ടും പുറത്താവാതെ നിന്ന് ടീമിനെ ബാറ്റിങ്ങിൽ നയിച്ച് കോഹ്ലി :മറികടന്നത് അപൂർവ്വ നേട്ടങ്ങൾ – അറിയാം മൂന്നാം ടി:20യിൽ കോഹ്ലി സ്വന്തമാക്കിയ റെക്കോർഡുകൾ

Virat Kohli

ഇംഗണ്ടിനെതിരായ മൊട്ടേറയിൽ നടന്ന   മൂന്നാം ടി20യില്‍ പുതിയൊരു റെക്കോഡ് കൂടി  കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വമ്പൻ തകർച്ചയെ  അഭിമുഖീകരിച്ചപ്പോള്‍ രക്ഷയായത്  വിരാട് കോലിയുടെ ഇന്നിങ്‌സായിരുന്നു. 46 പന്തില്‍ നിന്ന് 77 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. 15 ഓവറില്‍ അഞ്ചിന് 87 എന്ന നിലയില്‍ നിന്നാണ് കോലി ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത് .

ഇന്നലത്തെ ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റ് ചെയ്ത താരങ്ങളിൽ കോഹ്ലി അല്ലാതെ മറ്റാരും  30 റണ്‍സില്‍ കൂടുതല്‍ നേടിയിരുന്നില്ല എന്നതാണ് വസ്തുത .
ടീമിലെ മറ്റൊരു താരവും 30 റണ്‍സില്‍ കൂടുതല്‍ നേടാത്ത മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ 75 അല്ലെങ്കില്‍ അതില്‍ റണ്‍സ് അടിച്ചെടുത്ത ക്രിക്കറ്റ്  താരമെന്ന അപൂർവ്വ  റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്. അഞ്ചാം തവണയാണ് ഇത്തരത്തില്‍ കരിയറിൽ കോഹ്ലി റൺസ് കണ്ടെത്തുന്നത് .നാല് തവണ സമാന നേട്ടം കരിയറിൽ  സ്വന്തമാക്കിയിട്ടുളള മുന്‍ ശ്രീലങ്കന്‍ താരം  മഹേള ജയവര്‍ധനയെയാണ് കോഹ്ലി ഇത്തവണ  മറികടന്നത്. 

See also  സമ്പൂർണ ഗുജറാത്ത് വധം. 9 ഓവറുകളിൽ വിജയം നേടി ഡൽഹി. ഹീറോകളായി മുകേഷും ഇഷാന്തും.

മൊട്ടേറയിൽ മറ്റൊരു സ്വപ്നതുല്യ റെക്കോർഡും കോഹ്ലി സ്വന്തമാക്കി .
അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അൻപതാം തവണയാണ്  പുറത്താവാതെ 50  റൺസോ അതിൽ കൂടുതലോ കോഹ്ലി അടിച്ചെടുക്കുന്നത് .
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെയാണ് കോഹ്ലി ഈ റെക്കോഡിൽ മറികടന്നത് .സച്ചിൻ 49 തവണയാണ് കരിയറിൽ പുറത്താവാതെ 50 റൺസ് അതിൽ കൂടുതലോ നേടിയത് .
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജാക് കാലിസ് ഈ പട്ടികയിൽ ഒന്നാമനാണ് .താരം 64 തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത് .

Scroll to Top