കൊറോണ പ്രതിസന്ധി :കൂടുതൽ വിദേശ താരങ്ങൾ ഐപിൽ ഉപേക്ഷിച്ച്‌ മടങ്ങുന്നു – 2 സ്റ്റാർ താരങ്ങൾ ബാംഗ്ലൂർ ക്യാമ്പ് വിട്ടു

ഐപിഎല്‍ പതിനാലാം സീസണിന്‍റെ ശോഭ കെടുത്തി  പാതിവഴിയില്‍ വിദേശ  ക്രിക്കറ്റ് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്രധാന താരങ്ങളായ  ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി. ഇരുവരും നാട്ടിലേക്ക് വൈകാതെ മടങ്ങും .
റിച്ചാർഡ്സൺ സീസണിൽ ഒരു മത്സരം ടീമിനായി കളിച്ചിരുന്നു .സാംപ  ബാംഗ്ലൂർ പ്ലെയിങ് ഇലവനിൽ ഈ സീസണിൽ ഇതുവരെ ഇടം കണ്ടെത്തിയിട്ടില്ല .

സീസണില്‍ ഇരുവരുടേയും സേവനം  ഇനി തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം ട്വിറ്ററിൽ കൂടി  അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല.  2 താരങ്ങളും തങ്ങളുടെ വ്യക്തിപരമായ  കാരണങ്ങളെ തുടര്‍ന്നാണ്  ലീഗിൽ നിന്നുള്ള പിന്‍മാറ്റം എന്നാണ് ആര്‍സിബി ട്വീറ്റില്‍ പറയുന്നത്.  ടീം മാനേജ്‌മന്റ് ഇരുവരുടേയും തീരുമാനത്തെ ഏറെ  ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി പോസ്റ്റിൽ വിശദമാക്കുന്നു .

അതേസമയം  ചില താരങ്ങളുടെ മടക്കം  ഒരർത്ഥത്തിലും ടൂർണമെന്റിന്റെ ബാധിക്കില്ല എന്നാണ് ബിസിസിയിലെ മുതിർന്ന അംഗം വ്യക്തമാക്കുന്നത് .
ഐപിൽ മുൻപ് തീരുമാനിച്ചത് പ്രകാരം തന്നെ മുൻപോട്ട് പോകുമെന്നാണ് ബിസിസിഐ അറിയിക്കുന്നത് .രാജ്യത്ത് കൊവിഡ് വ്യാപനം  അതിരൂക്ഷമായ  സാഹചര്യത്തില്‍ കര്‍ശനമായ ബയോ-ബബിള്‍ നിയന്ത്രണങ്ങളിലാണ് ബിസിസിഐ ഐപിഎല്‍ മത്സരങ്ങൾ എല്ലാം ഇപ്പോൾ  സംഘടിപ്പിക്കുന്നത്. ബയോ-ബബിളിലെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ ദിവസം തന്നെ  നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ  ടൈ ഇന്നലെ രാജസ്ഥാൻ റോയൽസ് ക്യാമ്പ് വിട്ടിരുന്നു.
കുടുംബാംഗങ്ങൾക്ക് കോവിഡ് രോഗം സ്ഥിതീകരിച്ച സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ഇന്ത്യൻ  സ്പിന്നർ അശ്വിനും ഈ സീസൺ  ഐപിഎല്ലിൽ നിന്ന് ഇടവേളയെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .

Previous articleനാണംകെട്ട തോൽവിക്ക് ഒപ്പം കോഹ്ലിക്ക് വീണ്ടും തിരിച്ചടി : ബിസിസിഐയുടെ പിഴശിക്ഷയും
Next articleടി:20 ക്രിക്കറ്റിലും കിംഗ് കോഹ്ലിയെ കടത്തിവെട്ടി ബാബർ :മറികടന്നത് വിരാടിന്റെ അപൂർവ്വ റെക്കോർഡ്