നാണംകെട്ട തോൽവിക്ക് ഒപ്പം കോഹ്ലിക്ക് വീണ്ടും തിരിച്ചടി : ബിസിസിഐയുടെ പിഴശിക്ഷയും

IMG 20210423 190556

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം .ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ് കോഹ്ലി പടക്ക് 69 റൺസിന്റെ  നാണംകെട്ട  തോൽവി സമ്മാനിച്ചത്‌ .ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത്. 

എന്നാൽ ദയനീയ തോൽവിക്ക്  പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ  ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്  മറ്റൊരു തിരിച്ചടി കൂടി ലഭിച്ചു . കുറഞ്ഞ ഓവര്‍ നിരക്കിനെ തുടർന്ന്  കോലിക്കു 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട്  ഈ സീസണില്‍ ബാംഗ്ലൂർ ടീമിന്റെ  ഭാഗത്ത്  നിന്നുണ്ടായ ആദ്യത്തെ കുറ്റമാണിത്. തുടര്‍ന്നാണ് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലിക്ക്  12 ലക്ഷം രൂപ പിഴ ചുമത്തിയത്. നേരത്തേ  കോഹ്ലിക്ക് ഈ സീസണിൽ തന്നെ ഒരു ശാസനയും ലഭിച്ചിരുന്നു .ഒരിക്കൽ കൂടി ഇതേ കുറ്റം ആവർത്തിച്ചാൽ നായകൻ വിരാട് കോഹ്ലിക്ക് ഒരു മത്സരത്തിൽ സസ്പെൻഷൻ അടക്കമുള്ള നടപടി നേരിടേണ്ടി വരും .സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ നായകൻ ധോണിയും സമാന പിഴശിക്ഷ നേരിടേണ്ടി വന്നിരുന്നു .

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
Scroll to Top