IPL 2021 : റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയം തട്ടിപറിച്ചെടുത്തു. ഹൈദരബാദിനു 6 റണ്‍സ് തോല്‍വി

ഐപിഎല്ലിലെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം വിജയം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 6 റണ്ണിനായിരുന്നു വിജയം. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 143 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. 96 ന് 1 എന്ന ശക്തമായ നിലയില്‍ നിന്നുമായിരുന്നു ഹൈദരബാദിന്‍റെ പരാജയംല

150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരബാദിന് തുടക്കത്തിലേ സാഹയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാമനായി എത്തിയ മനീഷ് പാണ്ടെ ഡേവിഡ് വാര്‍ണര്‍ക്ക് ഉറ്റ പിന്തുണ നല്‍കിയതോടെ ഹൈദരബാദ് അനായാസം വിജയലക്ഷ്യത്തിലേക്ക് നീങ്ങി.

എന്നാല്‍ വാര്‍ണറിന്‍റെ വിക്കറ്റ് വീണതോടെ ഹൈദരബാദിന്‍റെ തകര്‍ച്ച ആരംഭിച്ചു. 37 പന്തില്‍ 7 ഫോറും 1 സിക്സും അടക്കം 54 റണ്‍ നേടിയ വാര്‍ണര്‍ ജേമിസണിന്‍റെ പന്തില്‍ പുറത്തായി. 16ാം ഓവറില്‍ ഷഹബാസ് അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു അനുകൂലമായി. ബെയര്‍സ്റ്റോ (12), മനീഷ് പാണ്ടെ (38), സമദ് (0) എന്നിങ്ങിനെയാണ് ഷഹബാസിന്‍റെ ഇരകള്‍. വിജയ് ശങ്കര്‍ (3), ഹോള്‍ഡര്‍ (4) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലാ. 9 പന്തില്‍ 17 റണ്‍ നേടിയ റാഷീദ് ഖാനാണ് വിജയത്തിനു വേണ്ടി ശ്രമിച്ചത്.

ഷഹബാസ് അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, സിറാജും ഹര്‍ഷല്‍ പട്ടേലും 2 വിക്കറ്റ് വീതം വീഴ്ത്തി. 1 വിക്കറ്റ് ജേമിസണ്‍ സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ബാംഗ്ലൂരിന് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (59) പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. കൊവിഡ് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ദേവ്ദത്ത് പടിക്കല്‍ (11), ഷഹാബാസ് അഹമ്മദ് (14) എന്നിവര്‍ തുടക്കത്തിലെ പവിലിയനിലേക്ക് തിരിച്ചെത്തി. എന്നാല്‍ മാക്സ്വെല്ലിനൊപ്പം വീരാട് കോഹ്ലി ബാംഗ്ലൂര്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

വിരാട് കോലി (33)- മാക്‌സ്‌വെല്‍ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ എബി ഡിവില്ലിയേഴ്‌സ് (1), വാഷിംഗ്ടണ്‍ സുന്ദര്‍ (8), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. എട്ടാമനായെത്തിയ കെയ്ല്‍ ജാമിസണ്‍ (12) ഭേദപ്പെട്ട നിര്‍ണായക സംഭാവന നല്‍കി. അവസാനങ്ങളില്‍ മാക്‌സ്‌വെല്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150ന് അടുത്തെത്തിച്ചത്. 41 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്.

സണ്‍റൈസേഴ്സ് ഹൈദരബാദിനു വേണ്ടി ഹോള്‍ഡര്‍ 3 വിക്കറ്റ് വീഴ്ത്തി. റാഷീദ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous articleIPL 2021 : പുറത്തായതിന്‍റെ ദേഷ്യം കസേരയില്‍ തീര്‍ത്തു. വീരാട് കോഹ്ലി ശാന്തനല്ലാ
Next articleവീണ്ടും റൺസ് വഴങ്ങുന്നതിൽ പിശുക്കനായി റാഷിദ് ഖാൻ : നേടിയത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡ്