IPL 2021 : പുറത്തായതിന്‍റെ ദേഷ്യം കസേരയില്‍ തീര്‍ത്തു. വീരാട് കോഹ്ലി ശാന്തനല്ലാ

IMG 20210414 222208

ഐപിഎല്ലില്‍ നടന്ന സണ്‍റൈസേഴ്സ് ഹൈദരബാദ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ രസകരമായ കാര്യമുണ്ടായി. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

സ്ലോ പിച്ചില്‍ വളരെ ദുഷ്കരമായാണ് റണ്‍സുകള്‍ പിറന്നത്. സ്പിന്നര്‍മാര്‍ എത്തിയതോടെ കോഹ്ലിയുടെ റണ്‍ നിരക്ക് വളരെ കുറഞ്ഞു. കോഹ്ലി വലിയ സ്കോറിലേക്ക് പോകുന്നതിനിടെയാണ് ക്യാപ്റ്റന്‍റെ പുറത്താവല്‍.

ജേസണ്‍ ഹോള്‍ഡറിന്‍റെ പന്തില്‍ ടോപ്പ് എഡ്ജില്‍ കൊണ്ട് വിജയ് ശങ്കറിനു ക്യാച്ച് നല്‍കിയാണ് വീരാട് കോഹ്ലി മടങ്ങിയത്. 29 പന്തില്‍ 4 ഫോറടക്കം 33 റണ്‍സാണ് വീരാട് കോഹ്ലി നേടിയത്.

പുറത്തായി ഡഗൗട്ടലേക്ക് മടങ്ങിയെത്തിയ വീരാട് കോഹ്ലി ദേഷ്യത്തോടെ ബാറ്റ്കൊണ്ട് കസേരയില്‍ അടിച്ചു. വരുന്ന വഴിയില്‍ ബൗണ്ടറി റോപ്പിലും ദേഷ്യത്തോടെ അടിക്കുന്നത് കാണാംകാണാം വീരാട് കോഹ്ലിയുടെ ഈ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top