ഐപിൽ പതിനാലാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും അമ്പരപ്പിച്ച പ്രകടനം പുറത്തെടുത്ത ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ. ഐപിൽ സീസണിൽ ബാറ്റ് കൊണ്ടും ബൗളിംഗ് മികവിലും കയ്യടികൾ നേടിയ ബാംഗ്ലൂർ ടീമിന് പക്ഷേ എലിമിനേറ്ററിൽ പൂർണ്ണ തകർച്ച നേരിടുന്നതാണ് നമുക്ക് എല്ലാം കാണാൻ സാധിക്കുന്നത്. കൊൽക്കത്ത ടീമിനെതിരായ നിർണായകമായ ഈ ഒരു മത്സരത്തിൽ ബാറ്റിങ്ങിൽ പ്രമുഖരായ താരങ്ങൾ അടക്കം പൂർണ്ണ നിരാശ മാത്രം സമ്മാനിച്ചപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ വെറും 138 റൺസ് നെടുവാനാണ് ബാംഗ്ലൂർ ടീമിന് നേടുവാൻ കഴിഞ്ഞത്. നായകൻ കോഹ്ലി (39 റൺസ് ), ഗ്ലെൻ മാക്സ്വെൽ (15 റൺസ് ) ഡിവില്ലേഴ്‌സ് (11 റൺസ് )എന്നിവർ അതിവേഗം വിക്കറ്റ് നഷ്ടമാക്കിയപ്പോൾ മറ്റൊരു ഐപിൽ കിരീട പ്രതീക്ഷകൾ കൂടി ബാംഗ്ലൂർ ടീമിന് നഷ്ടമാകുകയാണ്.
അതേസമയം ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂർ ടീമിനെയും ആരാധകരെയും വളരെ അധികം നിരാശരാക്കിയ ഒരു സംഭവം കൂടി അരങ്ങേറി.ഒരുപക്ഷെ ഒരു മത്സര ഫലം പോലും വളരെ അധികം നിശ്ചയിക്കപ്പെടാൻ ഏറെ സാധ്യതയുള്ള നിർണായകമായ പാളിച്ചകൾ. അത് ഏതൊരു ക്രിക്കറ്റ് ടൂർണമെന്റിലും നിലവിലുണ്ടങ്കിൽ അത് മാറുക തന്നെ വേണം എന്നത് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ബാംഗ്ലൂർ ടീം ബാറ്റിങ് മാറി.
മത്സരത്തിന്‍റെ 16ാം ഓവറിലും 20ാം ഓവറിലും ഈ സംഭവങ്ങള്‍ നടന്നത്. ചക്രവര്‍ത്തിയുടെ ഓവറില്‍ ഷഹബാസ് അഹമ്മദിനെതിരെയും ശിവം മാവിയുടെ ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെയും ലെഗ് ബിഫോര്‍ വിക്കറ്റ് അംപയര്‍ വിളിച്ചു. എന്നാല്‍ റിവ്യൂയിലൂടെ രണ്ട് തീരുമാനങ്ങളും തെറ്റാണെന്ന് കണ്ടെത്തി. പക്ഷേ അപ്പീലിനിടെ ബാംഗ്ലൂര്‍ താരങ്ങള്‍ റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തില്ലാ.
ഓൺ ഫീൽഡ് അമ്പയർ തെറ്റായി ഔട്ട് നൽകി അത് പിന്നീട് റിവ്യൂയിലൂടെ അത് മാറ്റപെട്ടുവെങ്കിൽ ബൈ അല്ലങ്കിൽ ഏത് രീതിയിലാണ് എങ്കിൽ പോലും അവിടെ ഏതേലും ഒരു റൺസ് പിറന്നിട്ടുണ്ട് എങ്കിൽ അത് റൺസ് തന്നെ ആയി അംഗീകരിക്കണം എന്നാണ് മുൻ താരങ്ങൾ അടക്കം ഇപ്പോൾ പറയുന്നത്
.ഒരുപക്ഷേ നമ്മുക്ക് എല്ലാം നിസാരമെന്ന് തോന്നുമെങ്കിലും ഏറെ നിർണായക മത്സരത്തിൽ അതും ഇത്ര ലോ സ്കോറിങ് മാച്ചിൽ ഓരോ റൺസും പ്രധാനമാണ്. ഒരുപക്ഷേ കളിയിൽ ബാംഗ്ലൂർ ടീം തോൽവിക്ക് കാരണമായി മാറുക ഈ രണ്ട് റൺസ് പോലും ആവും