പഞ്ചാബ് കിങ്‌സ് ടീമിനോട് വിടപറയുവാനൊരുങ്ങി രാഹുൽ :താരത്തിന്റെ പദ്ധതികൾ ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ അവസാനഘട്ടത്തിലേക്ക് കൂടി കടക്കുകയാണ്. പ്ലേഓഫ്‌ മത്സരങ്ങൾ വാശിയോടെ പുരോഗമിക്കുമ്പോൾ തന്നെ എല്ലാ ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും വളരെ അധികം കയ്യടികൾ നേടിയ താരമാണ് പഞ്ചാബ് കിങ്‌സ് താരം ലോകേഷ് രാഹുൽ. ഇത്തവണ ഐപിഎല്ലിൽ തന്റെ ബാറ്റിങ് മികവിനാൽ എല്ലാവരെയും ഞെട്ടിച്ച രാഹുലിന് പക്ഷേ തന്റെ പഞ്ചാബ് ടീമിനെ പ്ലേഓഫിലേക്ക് കൂടി എത്തിക്കാനായില്ല.സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്നും 626 റൺസ് അടിച്ച രാഹുൽ നിലവിൽ ഓറഞ്ച് ക്യാപ്പ് നേട്ടം സ്വന്തം പേരിൽ കുറിച്ചുകഴിഞ്ഞു. ഒപ്പം അവസാന നാല് ഐപിൽ സീസണിലും 400+ റൺസ് സ്ഥിരമായി നേടിയിട്ടുള്ള രാഹുൽ ഐപില്ലിലെ ടോപ് റൺസ് നേട്ടക്കാരനാണ്.പഞ്ചാബ് കിംഗ്സ് ടീം നായകനായി വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാഹുൽ അടുത്ത വർഷം ഐപിൽ സീസണിൽ പഞ്ചാബ് ടീമിനോപ്പം തുടരുമോയെന്നതിൽ ആശങ്ക തുടരുകയാണ്.

എന്നാൽ നിലവിലെ ചില റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബ് കിങ്‌സ് ടീമിൽ നിന്നും പിന്മാറുവാൻ രാഹുൽ തയ്യാറെടുക്കുന്നു എന്നാണ് സൂചന.വരുന്ന സീസണിൽ പഞ്ചാബ് കിങ്‌സ് ടീമിന് ഒപ്പം ചേരുവാൻ താൻ ആഗ്രഹിക്കുന്നില്ല എന്നത് താരം ടീം മാനേജ്മെന്റിനെ അറിയിച്ചുവെന്നാണ് സൂചന.പുതിയ ഐപിൽ സീസണിന് മുന്നോടിയായി ആരംഭിക്കുന്ന ഐപിൽ മെഗാതാരാലേലത്തിൽ പങ്കെടുക്കാൻ രാഹുൽ തയ്യാറെടുക്കുന്നുവെന്നാണ്‌ സൂചന. കൂടാതെ ഏതാനും ടീമുകൾ ഇതിനകം താരത്തെ സമീപിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതേസമയം മെഗാതാരലേലത്തിനുള്ള നിബന്ധനകൾ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. എത്ര താരങ്ങളെ ഓരോ ടീമുകൾക്കും നിലനിർത്താം എന്നതിൽ അന്തിമ പ്രഖ്യാപനം ബിസിസിഐയുടെ ഭാഗത്ത്‌ നിന്നും വൈകാതെ വരുമെന്നും സൂചനകളുണ്ട്.ഒപ്പം പഞ്ചാബ് കിങ്‌സ് ടീമുമായി മികച്ച സൗഹ്രദത്തിലുള്ള താരം ടീം മാനേജ്മെന്റുമായി ചർച്ചകൾ കൂടി ആരംഭിച്ചുവെന്നാണ് സൂചന. താരം ചില കാര്യങ്ങളിൽ ഹെഡ് കോച്ച് കുംബ്ലയും ആയി ചർച്ചകൾ നടത്തികഴിഞ്ഞു.ഒപ്പം വരുന്ന മെഗാ ലേലത്തിന് മുൻപായി എത്ര താരങ്ങളെ നിലനിര്‍ത്താന്‍ കഴിയും, റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡുകളിലും എല്ലാം കൂടുതൽ വ്യക്തത വരട്ടെയെന്നാണ് ടീം മാനേജ്മെന്റും ആലോചിക്കുന്നത്