2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനു വളരെയേറെ മോശം സീസണായിരുന്നു. ഫീൽഡിന് അകത്തും പുറത്തും പ്രശ്നങ്ങൾ കണ്ട സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണം മാത്രം വിജയിച്ച ടീം 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എഡിഷന്റെ തുടക്കത്തിനു മുന്നോടിയായി, ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ മഹേന്ദ്ര സിംഗ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനം ഏൽപ്പിച്ചു; എന്നിരുന്നാലും, മോശം ഫലങ്ങളും സ്വന്തം പ്രകടനത്തിലെ ഇടിവും കാരണം സീസണിന്റെ മധ്യത്തിൽ ജഡേജ ക്യാപ്റ്റന്‍ റോളിൽ നിന്ന് പിന്മാറിയിരുന്നു. കൂടാതെ, പരിക്കേറ്റതോടെ അവസാന മത്സരങ്ങളും താരത്തിനു നഷ്ടമായി
കഴിഞ്ഞ മാസം ജഡേജയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ CSK ഭാവിയെക്കുറിച്ച് ആശങ്കയിലാക്കിയിരുന്നു. ഇന്ത്യന്‍ ഓൾറൗണ്ടർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ 2021, 2022 സീസണുകളിലെ CSK-യുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഒഴിവാക്കി. ഈ ആഴ്ച ആദ്യം, ജഡേജ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്തു, ഇതിനാല്‍ ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നുത്.
2022 ഫെബ്രുവരി 4 ല്‍ ചെന്നൈ ഫ്രാഞ്ചൈസിയുടെ ഒരു പോസ്റ്റിനുള്ള മറുപടിയായിരുന്നു ജഡേജ കളഞ്ഞത്. “സൂപ്പർ ജഡ്ഡുവിന്റെ 10 വർഷം” എന്നായിരുന്നു പോസ്റ്റ്. തന്റെ മറുപടിയിൽ ജഡേജ എഴുതിയതാവട്ടെ, “10 വര്‍ഷം കൂടി”.
ജഡേജയുടെ ഭാവി ആശങ്കയില്‍ നില്‍ക്കേ ജഡേജയെ ഞങ്ങള്‍ക്ക് വേണം എന്ന് ആവശ്യപ്പെട്ട് മറ്റ് ടീമുകളുടെ ആരാധകര്‍ രംഗത്ത് എത്തി. മുംബൈ ഇന്ത്യൻസിന്റെ ആരാധകരാണ് മുന്‍പന്തിയിലുള്ളത്. പരിചയസമ്പന്നനായ മുംബൈ ഇലവനില്‍ അനുയോജ്യനാകുമെന്ന് പലരും വിശ്വസിക്കുന്നു, കൂടാതെ ഇഷാൻ കിഷാനെ ട്രേഡ് ചെയ്യാനാണ് ഫ്രാഞ്ചൈസിയോട് ഇവര്‍ ആവശ്യപ്പെടുന്നത്.