മൈതാനത്ത് തന്ത്രങ്ങൾ മെനയാനും, അത് നടപ്പിലാക്കാനും ഇന്ത്യൻ സ്പിന്നർ അശ്വിനെക്കാൾ മികച്ച ക്രിക്കറ്റർ നിലവിൽ ഉണ്ടോ എന്നത് സംശയമാണ്. ക്രിക്കറ്റിന്റെ കൃത്യമായ ലൂപ്പ് ഹോളുകൾ കണ്ടെത്തി അത് പരമാവധി ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ അശ്വിൻ മിടുക്കനാണ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇതുപോലെ രസകരമായ ഒരു സംഭവം ഉണ്ടായി. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ പത്തൊമ്പതാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്.
19ആം ഓവർ എറിയാനെത്തിയ അശ്വിൻ പന്ത് എറിയുന്നതിനിടെ പെട്ടെന്ന് ഒന്ന് നിന്നു. നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന ലബുഷെയ്ന്‍ പന്തെറിയുന്നതിന് മുൻപ് തന്നെ ക്രീസിന് വെളിയിലേക്ക് ഇറങ്ങിയതായിരുന്നു ഇതിന് കാരണം. ഈ കാരണത്താൽ ഒരു മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായിയാണ് അശ്വിൻ നിന്നത്. ശേഷം ലബുഷെയ്നെയ സൂക്ഷിച്ചു നോക്കുകയും ചെയ്തു അശ്വിൻ. ഇതിന് ലബുഷാനേ നൽകിയ മറുപടി ഇതിലും രസകരമായിരുന്നു. അടുത്ത പന്തേറിയാൻ അശ്വിൻ വന്ന സാഹചര്യത്തിൽ ലബുഷാനേ നോൺ സ്ട്രിക്കർ എൻഡിലെ സ്റ്റമ്പിന് പോലും പിന്നിലായിയാണ് നിന്നത്.
മുൻപ് ബാറ്റർമാരെ നോണ്‍ സ്ട്രൈക്ക് റണ്ണൗട്ട് ചെയ്തട്ടുള്ള ബോളറാണ് അശ്വിൻ. അതിനാൽ തന്നെ തന്റെ വിക്കറ്റ് കാക്കുന്നതിന്റെ ഭാഗമായിയാണ് ലബുഷാനേ ക്രീസിന് ഒരുപാട് അകത്തുതന്നെ നിന്നത്. മുൻപ് 2019 ഐപിഎല്ലിൽ ജോസ് ബട്ട്ലറെ ഇത്തരത്തിൽ അശ്വിൻ പുറത്താക്കിയിരുന്നു. അന്ന് അതൊരു വലിയ വിവാദമായി മാറുകയും ചെയ്തു. അതിനാൽ തന്നെ ലബുഷെയ്ന്‍റെ ഈ പ്രവർത്തി കമന്ററി ബോക്സിലടക്കം ചിരി പടർത്തി.
എന്നിരുന്നാലും മത്സരത്തിന്റെ 23ആം ഓവറിൽ ലബുഷാനേയെ കൂടാരം കയറ്റി അശ്വിൻ തന്റെ കരുത്തുകാട്ടുകയുണ്ടായി. അശ്വിന്റെ പന്തിന്റെ ലൈൻ തിരിച്ചറിയാൻ സാധിക്കാതെ വന്ന ലബുഷാനേ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.