ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ് നേടാന്‍ സഹായിച്ചത് സ്പിന്‍ ഡിപാര്‍ട്ട്മെന്‍റാണ്. ന്യൂസിലന്‍റ് വന്‍ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും 10 ല്‍ 9 വിക്കറ്റും നേടി സ്പിന്നര്‍മാര്‍ കളം നിറഞ്ഞതോടെ ന്യൂസിലന്‍റ് 49 റണ്‍സ് പിന്നില്‍ വീണു.
അഞ്ച് വിക്കറ്റുമായി ആക്ഷര്‍ പട്ടേലും മൂന്നു വിക്കറ്റുമായി അശ്വിനുമാണ് തിളങ്ങിയത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ജഡേജയും ഉമേഷ് യാദവും പങ്കിട്ടു. മത്സരത്തില്‍ 82 റണ്‍ വഴങ്ങിയാണ് അശ്വിന്‍റെ മൂന്നു വിക്കറ്റ് നേട്ടം.
വില്‍ യങ്ങ്, ജയ്മിസണ്‍, സോമര്‍വില്‍ എന്നിവരുടെ വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഈ ഇന്നിംഗ്സില്‍ നിരവധി റെക്കോഡുകളും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ സ്വന്തമാക്കി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടം (43) ഷഹീന്‍ അഫ്രീദിയെ മറികടന്ന് ഇന്ത്യന്‍ താരം സ്വന്തമാക്കി.
അതുകൂടാതെ മറ്റൊരു പ്രധാന നാഴികകല്ലും അശ്വിന്‍ സ്വന്തമാക്കി. കെയ്ല്‍ ജയ്മിസനെ പുറത്താക്കി എക്കാലത്തേയും ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ വസീം അക്രത്തെ (414) മറികടന്നു. 80 മത്സരങ്ങളില്‍ നിന്നുമാണ് അശ്വിന്‍റെ 416 വിക്കറ്റ് നേട്ടം. 417 വിക്കറ്റുമായി ഹര്‍ഭജനും, 434 വിക്കറ്റുള്ള കപില്‍ ദേവും 619 വിക്കറ്റുള്ള കുംമ്പ്ലെയുമാണ് അശ്വിനു മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 800 വിക്കറ്റുമായി മുരളീധരനാണ് ലിസ്റ്റില്‍ ഒന്നാമത്.
2021 ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍
- രവിചന്ദ്ര അശ്വിന്‍ – 7 മത്സരങ്ങള്‍ 41 വിക്കറ്റ്
- ഷഹീന്‍ അഫ്രീദി – 8 മത്സരങ്ങളില്‍ 39 വിക്കറ്റ്
- ഹസ്സന്‍ അലി – 7 മത്സരങ്ങളില്‍ 37 വിക്കറ്റ്
- ജയിംസ് ആന്‍ഡേഴ്സണ്‍ – 10 മത്സരങ്ങള്‍ 32 വിക്കറ്റ്
- ആക്ഷര്‍ പട്ടേല്‍ – 4 മത്സരങ്ങളില്‍ 32 വിക്കറ്റ്