സൂര്യകുമാര്‍ യാദവ് കാണിച്ചത് ❛ആന മണ്ടത്തരം❜ ഇങ്ങനെ ഒക്കെ ചെയ്യാമോ

ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ലീഡെടുക്കാന്‍ സഹായിച്ചത് 5 വിക്കറ്റ് നേടിയ ആക്ഷര്‍ പട്ടേലാണ്. മികച്ച തുടക്കം കിട്ടിയ ന്യൂസിലന്‍റിനെ പുറകിലേക്കാക്കിയത് ഇന്ത്യന്‍ സ്പിന്നറുടെ ബോളിംഗാണ്. കരിയറിലെ നാലമത്തെ ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന ആക്ഷര്‍ പട്ടേല്‍ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്.

62 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയ പിന്‍ബലത്തില്‍ ന്യൂസിലന്‍റ് 296 റണ്‍സിനു എല്ലാവരും പുറത്തായി. മത്സരത്തിനു ശേഷം രവിചന്ദ്ര അശ്വിനുമായി അഭിമുഖം ഉണ്ടായിരുന്നു. അതില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ബോള്‍ കൈകളില്‍ വച്ചായിരുന്നു ആക്ഷര്‍ പട്ടേലിന്‍റെ സംസാരം.

ബോളില്‍ മത്സരത്തിലെ ആക്ഷര്‍ പട്ടേലിന്‍റെ ഫിഗറായ 34-6-62-5 IND vs NZ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ സംഭവിച്ച മറ്റൊരു തെറ്റ് കണ്ട് എല്ലാവരും ഞെട്ടി. ആ ബോളില്‍ ഇന്നത്തെ ദിവസത്തിനു പകരം ഒക്ടോബര്‍ 10 എന്നായിരുന്നു രേഖപ്പെടുത്തിയത്.

കിട്ടിയ അവസരം ട്രോളാന്‍ മുന്‍ താരമായ വസീം ജാഫര്‍ ഉപയോഗിച്ചു. ആക്ഷര്‍ പട്ടേല്‍ ഇന്ന് വരുത്തിയ ഒരേ ഒരു തെറ്റ് എന്നാല്‍ ജാഫര്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ തെറ്റ് വരുത്തിയത് ആരാണ് എന്ന് ഒടുവില്‍ ആക്ഷര്‍ പട്ടേല്‍ സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി.

സൂര്യകുമാര്‍ യാദവാണ് ഈ തെറ്റ് വരുത്തിയത് എന്ന് ആക്ഷര്‍ പട്ടേല്‍ ട്വീറ്റിലൂടെ പറഞ്ഞു. പരിക്കേറ്റ കെല്‍ രാഹുലിനു പകരം ഇടം കിട്ടിയ താരമായിരുന്നു സൂര്യകുമാര്‍ യാദവ്. എന്നാല്‍ പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചില്ലാ.