ഓസ്ട്രേലിയന്‍ പിച്ചില്‍ സഞ്ചു സാംസണ്‍ വേണം. താരത്തിനായി വാദിച്ച് രവി ശാസ്ത്രി

പേസും ബൗണ്‍സും നിറഞ്ഞ ഓസ്ട്രേലിയന്‍ പിച്ചില്‍ സഞ്ചു സാംസണ്‍ വേണമെന്ന് വാദിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയട്ടും സൗത്താഫ്രിക്കന്‍ പരമ്പരയില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തിയില്ലാ. സഞ്ചുവിന്‍റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ എത്തിയപ്പോള്‍ ബാറ്റും കൊണ്ടും ക്യാപ്റ്റന്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

2 അര്‍ദ്ധസെഞ്ചുറികളുമായി 458 റണ്‍സാണ് മലയാളി താരം നേടിയത്. തുടക്കം ഗംഭീരമാക്കുമെങ്കിലും വലിയ സ്കോറിലേക്ക് എത്താനാവുന്നില്ലാ എന്നതായിരുന്നു സഞ്ചുവിന്‍റെ പ്രശ്നം. ഇതിനാല്‍ തന്നെ സെലക്ടര്‍മാരും കണ്ണടച്ചു. ഇപ്പോഴിതാ സഞ്ചു സാംസണിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രി.

cropped-Sanju-samson-and-hetmeyer-scaled-1.jpg

ഓസ്‌ട്രേലിയയില്‍ ഷോര്‍ട്ട് ബോള്‍ വെല്ലുവിളികളെ സഞ്ജു അനായാസം അതിജീവിക്കുമെന്നും മറ്റേതൊരു ഇന്ത്യന്‍ താരങ്ങളെക്കാള്‍ കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുളള താരമാണ് സഞ്ജുവെന്നുമാണ് ശാസ്ത്രി വിലയിരുത്തുന്നത്. ഇഎസ്പിഎല്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ശാസ്ത്രി.

sanju samson 1.jpg.image .845.440

‘ലോകകപ്പിലെ എല്ലാ മത്സരത്തിലും ഷോര്‍ട്ട് ബോളുകള്‍ വെല്ലുവിളി ഉയര്‍ത്തും. ത്രിപാതിയ്ക്കും ശ്രേയസിനും സാംസണിനുമെല്ലാം അവിടെ അവസരമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് നോക്കുമ്പോള്‍ ബൗണ്‍സും, പേസും, കട്ടും പുള്ളും, സഞ്ജു എപ്പോഴും അവിടെ ഭീഷണിയാകും. സത്യസന്ധമായി പറഞ്ഞാല്‍, മറ്റേതൊരു ഇന്ത്യക്കാരനേക്കാളും കൂടുതല്‍ ഷോട്ടുകള്‍ അദ്ദേഹത്തിനുണ്ട്.’ രവി ശാസ്ത്രി പറഞ്ഞു.

Sanju Samson

മോശം ഫോമിലാണെങ്കിലും രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും എന്തായാലും ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. പരിക്ക് പോലെ എന്തെങ്കിലും കാരണങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇവരെ പുറത്താക്കാന്‍ സാധിക്കൂ എന്ന് മുന്‍ പരിശീലകന്‍ പറഞ്ഞു.

Previous articleക്യാപ്റ്റൻ രാഹുല്‍ പരിക്കേറ്റ് പുറത്ത് ; ഇന്ത്യക്ക് തിരിച്ചടി : പകരം സഞ്ജു എത്തുമോ ?
Next articleസഞ്ചുവിന്‍റെ ക്യാപ്റ്റൻസിക്ക് പ്രശംസ : പുകഴ്ത്തലുമായി രാഹുൽ ദ്രാവിഡ്‌