ക്യാപ്റ്റൻ രാഹുല്‍ പരിക്കേറ്റ് പുറത്ത് ; ഇന്ത്യക്ക് തിരിച്ചടി : പകരം സഞ്ജു എത്തുമോ ?

Picsart 22 06 08 18 35 04 709 scaled

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി നൽകി ക്യാപ്റ്റൻ ലോകേഷ് രാഹുലിന് പരിക്ക്. നാളെ ഒന്നാം ടി :20 മത്സരം സൗത്താഫ്രിക്കക്ക് എതിരെ ആരംഭിക്കാനിരിക്കെയാണ് ഇന്ത്യൻ ക്യാമ്പിൽ നിരാശ സമ്മാനിച്ചു 5 മത്സര ടി :20 പരമ്പരയിൽ നിന്നും ക്യാപ്റ്റൻ രാഹുൽ പിന്മാറിയത്. ക്യാപ്റ്റൻ രാഹുൽ പരമ്പരയിൽ കളിക്കില്ല എന്ന് ഏറെക്കുറെ വ്യക്തമായതോടെ പകരം ക്യാപ്റ്റൻ റോളിൽ വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

ജൂൺ 9 മുതൽ 19 വരെയുള്ള മത്സരങ്ങളിൽ രാഹുലിനെ ഒഴിവാക്കാൻ കാരണം  കഴിഞ്ഞ ദിവസം കഠിനമായ സൈഡ് സ്ട്രെയിൻ അനുഭവിച്ചതിനാൽ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.രാഹുൽ അഭാവത്തിൽ റിഷാബ് പന്ത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമ്പോൾ ഹാർദിക്ക് പാണ്ട്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

20220608 183436

രാഹുലിനെ കൂടാതെ ചൈന മാൻ ബൗളർ കുൽദീപ് യാദവും പരമ്പരയിൽ നിന്നും പിന്മാറിയിട്ടുണ്ട്. ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഏറെ നാളുകൾക്ക് ശേഷമാണ് കുൽദീപ് യാദവ് ഇന്ത്യൻ ജേഴ്‌സിയിലേക്ക് എത്തുന്നത്.

20220608 183341

അതേസമയം രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ എന്നിവർ ഇല്ലാതെയാണ് ഇന്ത്യൻ സംഘം സൗത്താഫ്രിക്കക്ക് എതിരെ കളിക്കാൻ ഇറങ്ങുന്നത്. പ്രധാന താരങ്ങൾ അഭാവത്തിൽ ഉമ്രാൻ മാലിക്ക് അടക്കം തങ്ങൾ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. അതേസമയം രാഹുൽ പകരക്കാരനെ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ പകരക്കാരനായി സഞ്ജു എത്തുമെന്നാണ് സൂചന.

See also  വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.

India’s T20I squad: Rishabh Pant (Captain)(wk), Hardik Pandya (vice-captain), Ruturaj Gaikwad, Ishan Kishan, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

Scroll to Top