കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. “ശ്രേയസ് കെകെ ആറിനെ ആദ്യമായാണ് നയിക്കുകയാണെന്ന് തോന്നുന്നില്ല. കഴിഞ്ഞ മൂന്നു നാല് വർഷമായി ടീമിനെ നയിക്കുന്ന ഒരാളെപ്പോലെയാണ് ശ്രേയസ് അയ്യർ പെരുമാറുന്നത്. അത്ര ഒത്തിണങ്ങിയതോടെ ആണ് കൊൽക്കത്തയെ അദ്ദേഹം നയിക്കുന്നത്. ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ ശ്രേയസിന് കഴിയും.”ഇതായിരുന്നു രവിശാസ്ത്രി യുടെ വാക്കുകൾ.
രവി ശാസ്ത്രിയുടെ അഭിപ്രായത്തെ മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പും പിന്തുണച്ചു. രോഹിത് ശർമക്ക് ശേഷം ഇന്ത്യയെ നയിക്കാൻ ശ്രേയസ് അയ്യർക്ക് പ്രചോദനം നൽകുന്ന വാക്കുകൾ ആണ് രവി ശാസ്ത്രിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. ഏഴു മത്സരങ്ങളിൽനിന്ന് മൂന്ന് വിജയവും നാല് തോൽവിയും അടക്കം 6 പോയിൻ്റുമായി ആറാം സ്ഥാനത്താണ് കൊൽക്കത്ത.
ഇന്നലെയായിരുന്നു രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്തയുടെ ഏഴാമത്തെ മത്സരം. മത്സരത്തിൽ 218 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 210 റൺസ് എടുത്തു അടിയറവ് പറയുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ബാറ്റിങ്ങിനെ നയിച്ചതും ശ്രേയസ് അയ്യരാണ്. 85 റൺസ് എടുത്ത താരം ക്യാപ്റ്റന്‍ ഇന്നിംഗ്സ് കളിക്കുകയും ചെയ്തു.
രാജസ്ഥാനു വേണ്ടി ജോസ് ബട്ട്ലർ സെഞ്ചുറിയും, ചഹൽ ഹാട്രിക്കും നേടി. 7 റൺസിനായിരുന്നു കൊൽക്കത്ത ക്കെതിരെ രാജസ്ഥാൻ്റെ വിജയം. ഇന്നലത്തെ വിജയത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് രാജസ്ഥാൻ ഉയർന്നു. 8 പോയിൻറ് ആണ് രാജസ്ഥാന് ഉള്ളത്. 10 പോയിൻ്റുമായി ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്.