പരാഗ് ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ പോന്നയാൾ. ഒട്ടും ആശങ്കയില്ല. രാജസ്ഥാൻ താരത്തിനെ കുറിച്ച് മലിംഗ

Parag and malinga scaled

ഐപിഎൽ പതിനഞ്ചാം സീസൺ വളരെ മികച്ച രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി നിരവധി മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളെ ഇക്കൊല്ലം എല്ലാ ടീമുകളിലും കാണുവാൻ സാധിക്കുന്നുണ്ട്.

എന്നാൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ ആരാധകരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് രാജസ്ഥാൻ യുവതാരം പരാഗ്. ഈ സീസണിൽ ആറു കളികളിൽനിന്ന് ഇന്ന് 48 റൺസ് മാത്രമാണ് ഇരുപതുകാരനായ പരാഗിൻ്റെ സമ്പാദ്യം. ഇപ്പോഴിതാ രാജസ്ഥാൻ യുവ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ ബൗളിങ് കോച്ച് ലസിത് മലിംഗ.

images 61 1

“പരാഗിൻറെ ഫോം സംബന്ധിച് ആശങ്കകൾ ഉണ്ടെന്ന് കരുതുന്നില്ല. മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ് പരാഗ് എന്ന് ഞങ്ങൾക്കറിയാം. വലിയ മനസ്സിന് ഉടമയാണ് പരാഗ്. മിക്ക കളിയിലും അഞ്ചോ പത്തോ ബോൾ മാത്രമാണ് അവന് കളിക്കാൻ സാധിക്കുന്നത്. പരാഗ് മികച്ച പ്രകടനം പുറത്തെടുക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.

images 64

അവന് ബാറ്റിംഗിൽ കാര്യമായ അവസരം ലഭിക്കുന്നില്ല എന്നതിൻറെ അർത്ഥം മുൻനിര ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അവൻ ഉറപ്പായും ഫോമിൽ ആകും. അവൻ ഇപ്പോഴും ചെറുപ്പമാണ്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
images 63 1

അതുകൊണ്ടു തന്നെ സ്വയം തെളിയിക്കേണ്ടതുണ്ട്. വരും മത്സരങ്ങളിൽ അവൻ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും എന്ന് എനിക്ക് ഉറപ്പാണ്.”- മലിംഗ പറഞ്ഞു.

Scroll to Top