ടി20 ലോകകപ്പിൽ അവനും ഉണ്ടാകണമായിരുന്നു. ഹൈദരാബാദ് താരത്തെക്കുറിച്ച് രവി ശാസ്ത്രി.

ഐപിഎല്ലിലൂടെ ഉയർന്നുവന്ന താരമാണ് തമിഴ്നാട് സ്വദേശിയായ നടരാജൻ. ഐപിഎല്ലിലൂടെ വന്ന് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും താരം ഇടം പിടിച്ചു. സ്ലോ ഓവറിൽ യോർക്കറുകൾ എറിയാൻ മിടുക്കനായ നടരാജന് പരിക്കാണ് വില്ലനാകുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ആയിരുന്നു താരത്തിന് കാൽമുട്ടിനും തോളിനും പരിക്കേറ്റത്. പരിക്കു മൂലം കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പും താരത്തിന് നഷ്ടമായി. ഇപ്പോഴിതാ നടരാജനെ ലോകകപ്പിൽ ശരിക്കും മിസ്സ് ചെയ്തു എന്ന് പറഞ്ഞിരിക്കുകയാണ് അന്ന് ഇന്ത്യൻ കോച്ചായിരുന്ന രവി ശാസ്ത്രി.

images 27

രവി ശാസ്ത്രിയുടെ വാക്കുകളിലൂടെ..
“നടരാജൻ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആണ്. തുടർച്ചയായി യോർക്കറുകൾ എറിയാൻ നടരാജന് പ്രത്യേക കഴിവുണ്ട്. വേഗ കൂടുതൽ ഉള്ള പന്തുകൾ കൊണ്ട് ബാറ്ററെ അമ്പരിപ്പിക്കാനും നടരാജൻ ആവും. നടരാജൻ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. അദ്ദേഹത്തെ പോലൊരു ബൗളറെ ലോകകപ്പിൽ ഞങ്ങൾ ശരിക്കും മിസ്സ് ചെയ്തു.

images 29

ശാരീരിക ക്ഷമത ഉണ്ടായിരുന്നെങ്കിൽ നടരാജൻ ഉറപ്പായും ലോകകപ്പ് ടീമിൽ ഉണ്ടാവുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെയാണ് നടരാജന് പരിക്കേൽക്കുന്നത്. ലോകകപ്പിൽ അദ്ദേഹത്തെ ശരിക്കും ഞങ്ങൾ മിസ്സ് ചെയ്തു.”- രവി ശാസ്ത്രി പറഞ്ഞു.

images 28

നീണ്ട ഒരു വർഷത്തിനുശേഷമാണ് താരം കളത്തിലിറങ്ങിയത്. ഹൈദരാബാദിനു വേണ്ടി നാലോവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

images 30
Previous articleഫിഫ്റ്റിയുമായി ബട്ട്ലർ ഷോ : അപൂർവ്വ റെക്കോർഡും സ്വന്തം
Next articleഒന്നും അവസാനിച്ചിട്ടില്ലെന്ന് കാർത്തിക്ക് :വാനോളം പുകഴ്ത്തി ഫാഫ്