ഫിഫ്റ്റിയുമായി ബട്ട്ലർ ഷോ : അപൂർവ്വ റെക്കോർഡും സ്വന്തം

ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽസ് ഡര്‍ബിയില്‍ ബാംഗ്ലൂരിനു വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ടീം ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്ക ഓവറിൽ രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത് മോശം തുടക്കം.

ജെയ്സ്വാളിന്‍റെ വിക്കറ്റ് ശേഷം എത്തിയ പടിക്കൽ :ബട്ട്ലർ സഖ്യം ഒരുവേള 200+ സ്കോറിലേക്ക് രാജസ്ഥാൻ ടീമിനെ നയിക്കുമെന്ന് തോന്നിയെങ്കിലും തുടരെ വിക്കറ്റുകൾ നഷ്ടമായത് മിഡിൽ ഓവറിൽ സഞ്ജുവിനും ടീമിനും ആഘാതമായി മാറി. പടിക്കലിനു (37 റൺസ്‌) ശേഷം എത്തിയ സഞ്ജു സാംസൺ വെറും 8 റൺസുമായി കൂടാരം കയറിയപ്പോൾ അവസാന ഓവറുകളിൽ ബട്ട്ലർ : ഹെറ്റ്മയർ സഖ്യത്തിന്റെ ബാറ്റിങ് മികവാണ് രാജസ്ഥാൻ ടോട്ടൽ 169ലേക്ക് എത്തിച്ചത്.

കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ ബട്ട്ലർ ബാംഗ്ലൂർ എതിരെ അർദ്ധ സെഞ്ച്വറിയുമായി നേടി. വെറും 47 ബോളിൽ ആറ് സിക്സ് അടക്കമാണ് ജോസ് ബട്ട്ലർ 70 റൺസുമായി പുറത്താകാതെ നിന്നതെങ്കിൽ ഹെറ്റ്മയർ 42 റൺസുമായി തിളങ്ങി. അവസാന രണ്ട് ഓവറുകളിൽ ഇരുവരും 42 റൺസാണ് അടിച്ചെടുത്തത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയുമായി കയ്യടികൾ കരസ്ഥമാക്കിയ ജോസ് ബട്ട്ലർ തുടക്കത്തിൽ പതറിയ ശേഷമാണ് ഫിഫ്റ്റി പിന്നിട്ടത്. മത്സരത്തിൽ 6 സിക്സറുകൾ പായിച്ച ബട്ട്ലർ ഫോർ നേടാതിരുന്നത് ഏറെ ശ്രദ്ധേയമായി

ഇന്നിങ്സിൽ അപൂർവ്വമായൊരു നേട്ടം കൂടി ബട്ട്ലർ സ്വന്തം പേരിലാക്കി.ഒരു ഫോർ പോലും അടിക്കാതെ ഒരു ഐപിൽ മത്സരത്തിൽ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്നുള്ള നേട്ടം ബട്ട്ലർ നേടി. പഞ്ചാബ് കിങ്‌സിനെതിരെ 62 റൺസ്‌ ഒരു ഫോർ പോലും നേടാതെയുള്ള നിതീഷ് റാണയുടെ നേട്ടമാണ് ബട്ട്ലർ മറികടന്നത്.ഗുജറാത്ത് ലയൺസിന് എതിരെ സഞ്ജു സാംസൺ നേടിയ 61 റൺസ്‌ പ്രകടനമാണ് ഈ പട്ടികയിൽ മൂന്നാമത്.