പതിനഞ്ചാം ഐപിഎൽ സീസണിൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ഇന്ത്യൻ യുവതാരം ഹർദിക് പാണ്ട്യയുടെ കീഴിൽ ഗുജറാത്ത് ടൈറ്റൻസ് കാഴ്ചവയ്ക്കുന്നത്. സീസൺ തുടങ്ങുന്നതിനുമുമ്പ് വലിയ സാധ്യതകൾ കൽപ്പിക്കാത്ത ടീമായിരുന്നു ഗുജറാത്ത്.
എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. പരിക്കിൻ്റെ പിടിയിൽ നിന്നും മോചിതാനായി വന്ന ഹർദിക് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഹർദിക്, തന്നെ ക്യാപ്റ്റനെന്ന നിലയിൽ അത്ഭുതപ്പെടുത്തുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി.
“ഇത്തവണ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. കാരണം ഇതിന് മുമ്പ് ക്യാപ്റ്റനായി അവനെ കണ്ടിട്ടില്ല. അവന്‍ മത്സരത്തെ മനസിലാക്കുന്നത് മികച്ച നിലയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിനെ ഇതിനോടകം നയിച്ചിട്ടുണ്ട്. അനുഭവസമ്പത്തുള്ള രാഹുല്‍ ഭേദപ്പെട്ട രീതിയില്‍ തന്റെ ജോലി ചെയ്യുന്നു.
ഹര്‍ദിക് പാണ്ഡ്യ ഇത്തവണ പലരേയും അത്ഭുതപ്പെടുത്തുന്നു.
എന്നാല്‍ അവന്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം അവന്റെ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും മനോഭാവവും എനിക്ക് നന്നായി അറിയാം. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കിയാണ് അവന്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനും ഹര്‍ദിക്കിന് അധികം സമയം വേണ്ടി വന്നില്ല. അവന്റെ നിലവിലെ പ്രകടനം വാക്കുകള്‍കൊണ്ട് പറയാവുന്നതിലും മികച്ചതാണ്. ഗുജറാത്തിന്റെ ബാറ്റിങ് നിര ഹര്‍ദിക് പാണ്ഡ്യയെ ആശ്രയിച്ചാണുള്ളത്.
ഹര്‍ദിക് ബാറ്റുകൊണ്ട് തിളങ്ങാതിരുന്നാല്‍ അവര്‍ പ്രതിസന്ധിയിലാവും. ടോപ് ഓഡര്‍ കൂടുതല്‍ റണ്‍സ് നേടേണ്ടതായുണ്ട്. സാഹ തന്റെ ജോലി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. അവന് കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാവും.”-രവിശാസ്ത്രി പറഞ്ഞു.