വരുന്നത് എക്കാലത്തേയും മികച്ച ഇന്ത്യന്‍ ടീം. പക്ഷേ ദൗര്‍ബല്യം ഉണ്ട്. ശാസ്ത്രി പറയുന്നു

സൂര്യയും ഹാര്‍ദ്ദിക്കും റിഷഭ് പന്തല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക് മധ്യനിരയില്‍ ഉള്ളത് മുന്‍നിരയിലെ ബാറ്റര്‍മാര്‍ക്ക് അടിച്ചു കളിക്കാനുള്ള സ്വാതന്ത്രം നല്‍കും

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഹെഡ്കോച്ച് രവി ശാസ്ത്രിയായിരുന്നു. 5 മത്സരങ്ങളില്‍ 3 എണ്ണം മാത്രം വിജയിച്ച് ടീം ഇന്ത്യ പുറത്തായിരുന്നു. 12 മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ലോകകപ്പ് എത്തുകയാണ്‌.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിത്യസ്തമായി വമ്പന്‍ ബാറ്റിംഗ് ശക്തിയോടെയാണ് എത്തുന്നത്. സൂര്യകുമാറിന്‍റെ തകര്‍പ്പന്‍ ഫോമും ഫിനിഷറായി ദിനേശ് കാര്‍ത്തിക് എത്തുന്നു എന്നതാണ് പ്രത്യേകത. ജസ്പ്രീത് ബുംറ ഇല്ലെങ്കിലും ബാറ്റര്‍മാര്‍ ടീം ഇന്ത്യയെ സെമി ഫൈനലില്‍ എത്തിക്കാമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

” ഞാന്‍ ആറ് ഏഴ് വര്‍ഷം ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. ആദ്യം കോച്ചായും ഇപ്പോള്‍ പുറത്ത് നിന്ന് കാണുകയും ചെയ്യുന്നു. ഈ ടീം ഇതുവരെയുള്ളതില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ടീമാണ് എന്ന് കരുതുന്നു. ” ശാസ്ത്രി പറഞ്ഞു.

kl rahul and rohit opening

സൂര്യയും ഹാര്‍ദ്ദിക്കും റിഷഭ് പന്തല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക് മധ്യനിരയില്‍ ഉള്ളത് മുന്‍നിരയിലെ ബാറ്റര്‍മാര്‍ക്ക് അടിച്ചു കളിക്കാനുള്ള സ്വാതന്ത്രം നല്‍കും എന്നും ശാസ്ത്രി പറഞ്ഞു.

അതേ സമയം ഇന്ത്യയുടെ പോരായ്മയും മുന്‍ ഹെഡ്കോച്ച് ചൂണ്ടികാട്ടി. ഫീല്‍ഡിങ്ങില്‍ ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഉടനീളം തിളങ്ങണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

”ഫീല്‍ഡില്‍ സേവ് ചെയ്യുന്ന 15-20 റണ്‍ മത്സരത്തില്‍ വിത്യാസം ഉണ്ടാക്കും. അല്ലെങ്കില്‍ ഓരോ തവണെയും ബാറ്റ് ചെയ്യുമ്പോള്‍ 15-20 റണ്‍ എക്സ്ട്രാ നേടേണ്ടി വരും ”

ഏഷ്യ കപ്പില്‍ ശ്രീലങ്ക വിജയിച്ചത് ഫീല്‍ഡിങ്ങ് മികവിലാണ് എന്ന് ശാസ്ത്രി ചൂണ്ടികാട്ടി. അതുപോലെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയും ഫീല്‍ഡില്‍ പറന്നു പിടിക്കുന്നവരാണെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു.