നാണംകെട്ട തോൽവിയായിരുന്നു ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിലെ ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ രണ്ട് മത്സരവും മൂന്ന് ദിവസം കൊണ്ട് വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ മൂന്നാമത്തെ ദിവസം ഓസ്ട്രേലിയയിലേക്ക് മുൻപിൽ അടിയറവ് പറഞ്ഞു. 9 വിക്കറ്റിനായിരുന്നു ഇന്ത്യക്ക് ഓസ്ട്രേലിയ നാണംകെട്ട തോൽവി സമ്മാനിച്ചത്. വെറും 76 റൺസ് മാത്രമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയക്ക് മുന്നോട്ട് വെച്ച വിജയലക്ഷ്യം.
വളരെ അനായാസം ആയിട്ടായിരുന്നു ഇന്ത്യ മുന്നോട്ടുവെച്ച വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. ഓസ്ട്രേലിയൻ സ്പിന്നർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. തോൽവിക്ക് മുഖ്യ കാരണമായത് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. ഇപ്പോഴിതാ എവിടെയാണ് ഇന്ത്യയ്ക്ക് തെറ്റ് പറ്റിയത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി.
“ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തിൽ ഇന്ത്യ ആത്മസംതൃപ്തി കണ്ടെത്തുകയും അല്പം അമിത ആത്മവിശ്വാസം കാട്ടുകയും ചെയ്തു. ഈ തോൽവി ടീമിൻ്റെ കണ്ണ് തുറപ്പിക്കുന്നതാണ്. ചില മാറ്റങ്ങൾ ടീമിനെ അസ്ഥിരതപെടുത്തും. താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമ്പോൾ അവരുടെ മാനസിക നിലയിൽ മാറ്റം ഉണ്ടാകും. ആദ്യ ടെസ്റ്റിൽ ടീമിൽ സ്ഥാനം ലഭിക്കാതിരുന്ന ട്രവിസ് ഹെഡ് രണ്ടാം ടെസ്റ്റിൽ കാര്യമായി ശോഭിച്ചില്ല.
എന്നാൽ മൂന്നാം മത്സരത്തിൽ മികവ് കാട്ടി. കൃത്യമായി ആലോചിക്കേണ്ടത് ആദ്യ ഇന്നിംഗ്സിലെ പിഴവുകളെ കുറിച്ചാണ്. ഇന്ത്യക്ക് തിരിച്ചടിയായത് ഷോട്ട് സെലക്ഷനിലെ പാളിച്ചയും അനാവശ്യമായ തിടുക്കവും ആണ്. എന്താണ് സംഭവിച്ചതെന്ന് രണ്ട് കാൽ പിന്നോട്ടു വെച്ച് വിലയിരുത്തുകയാണ് വേണ്ടത്.”-രവി ശാസ്ത്രി പറഞ്ഞു.