കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിലെ അവസാന ദിവസം. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് സാധിച്ചില്ല. വളരെ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്.
അവസാന ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ജയിക്കുവാൻ ഇംഗ്ലണ്ടിന് ആവശ്യം 378 റൺസ് ആയിരുന്നു. എന്നാൽ ഓപ്പണിങ് മുതൽ എല്ലാവരും മികച്ച രീതിയിൽ അറ്റാക്ക് ചെയ്ത് കളിച്ചതോടെ മത്സരം തങ്ങളുടെ പക്കൽ ആക്കാൻ ഇംഗ്ലണ്ടിന് എളുപ്പത്തിൽ സാധിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച കളി പുറത്തെടുക്കാൻ സാധിച്ചെങ്കിലും രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചില്ല.
പൊരുതാവുന്ന സ്കോർ ഉണ്ടായിരുന്നെങ്കിലും ബൗളർമാരും നിറം മങ്ങി. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മത്സരത്തിൽ ഇന്ത്യൻ ടീം ആത്മവിശ്വാസം ഇല്ലാതെയാണ് കളിക്കാൻ ഇറങ്ങിയത് എന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.
“രാവിലെ ഇന്ത്യ ശരിക്കും പരന്ന മനോഭാവത്തിലാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ശരിക്കും ഫ്‌ലാറ്റ്. ഇംഗ്ലണ്ടിനെ വലിച്ചെറിയാനുള്ള ആത്മവിശ്വാസം അവിടെ ഉണ്ടായിരുന്നില്ല,ശരിക്കും, വളരെ നേരത്തെ ആക്രമണത്തില്‍ ഏര്‍പ്പെടേണ്ടതായിരുന്നു, വളരെ വൈകി. മൂന്ന് ബൗളര്‍മാരില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. സിറാജിനെക്കുറിച്ചോ ശാര്‍ദുല്‍ താക്കൂറിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. അത് നേരത്തെ ജഡേജ ആകേണ്ടതായിരുന്നു. നിങ്ങള്‍ക്ക് രണ്ട് ഫാസ്റ്റ് ബൗളര്‍മാരുമായി ആരംഭിക്കാമായിരുന്നു. ബുംറയും ഷമിയും എന്നിവരുടെ കൂടെ ജഡേജയേയും ആക്രമണത്തിലേക്ക് കൊണ്ടുവരാമായിരുന്നു.”- രവി ശാസ്ത്രി പറഞ്ഞു.