അങ്ങനെ അതും സംഭവിച്ചു. വീരാട് കോഹ്ലി ആദ്യ പത്തില്‍ നിന്നും പുറത്ത്.

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര അവസാനിച്ചതിന് പിന്നാലെ പുതിയ ടെസ്റ്റ്‌ റാങ്കിങ്സ് പുറത്തുവിട്ട് ഐസിസി. ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും അടക്കം നേട്ടം സ്വന്തമാക്കിയ റാങ്കിങ്സിൽ കനത്ത തിരിച്ചടി നേരിട്ടത് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലി തന്നെ. വർഷങ്ങൾക്ക്‌ ശേഷം ടെസ്റ്റ്‌ ബാറ്റ്‌സ്മാന്മാർ റാങ്കിങ്ങിൽ കോഹ്ലി ആദ്യത്തെ പത്തിൽ നിന്നും പുറത്തായി.മൂന്ന് സ്ഥാനങ്ങൾ പുതിയ റാങ്കിങ്സ് പ്രകാരം നഷ്ടമായ വിരാട് കോഹ്ലി നിലവിൽ 13ആം സ്ഥാനത്താണ്.

അതേസമയം എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും നേടി അപൂർവ്വ നേട്ടം കരസ്ഥമാക്കിയ വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് അഞ്ചാം സ്ഥാനത്തേക്ക് എത്തി.ഒന്നാം ഇന്നിങ്സിൽ 146 റൺസ്‌ അടിച്ച റിഷാബ് പന്ത് മികച്ച ഫോം തുടരുകയാണ്. 5 സ്ഥാനങ്ങളാണ് താരം മുന്നോട്ട് കയറിയത്.

Rishab pant fifty

അതേസമയം ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങൾ തുടരുന്ന ഇംഗ്ലണ്ട് താരമായ റൂട്ട് തന്നെയാണ് ടെസ്റ്റ്‌ ബാറ്റ്‌സ്മാന്മാർ റാങ്കിങ്ങിൽ ഒന്നാമത്. ഇന്ത്യക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 142 റൺസ്‌ നേടിയ ജോ റൂട്ട് 923 റാങ്കിങ് പോയിന്റ്സ് നേടിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യക്ക് എതിരെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോ റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ്. 11 സ്ഥാനങ്ങളാണ് ഇംഗ്ലണ്ട് ബാറ്റര്‍ മുന്നേറിയത്. അവസാന മൂന്ന് ടെസ്റ്റിൽ നിന്നും നാല് സെഞ്ച്വറികളാണ് ജോണി ബെയർസ്റ്റോ നേടിയത്.

342168

ടെസ്റ്റ്‌ റാങ്കിങ് പ്രകാരം ബാറ്റര്‍മാരുടെ പട്ടികയിൽ രോഹിത് ശർമ്മ, റിഷാബ് പന്ത് എന്നിവർ മാത്രമാണ് ആദ്യത്തെ പത്തിൽ ഉള്ളത് എങ്കിൽ ബൗളർമാരുടെ ലിസ്റ്റിൽ ജസ്‌പ്രീത് ബുംറ, അശ്വിൻ എന്നിവരാണ് ടോപ് പത്തിൽ ഉള്ളത്. കൂടാതെ ആൾറൗണ്ടർമാർ പട്ടികയിൽ ജഡേജ, അശ്വിൻ എന്നിവർ ആദ്യ പത്തിൽ ഉണ്ട്.