ഇന്ത്യൻ ക്രിക്കറ്റിൽ വളരെ അധികം ആരാധകരെ സൃഷ്ടിച്ച താരമാണ് ലോകേഷ് രാഹുൽ. ഐപിഎല്ലിൽ ലക്ക്നൗ ടീം ക്യാപ്റ്റനായ രാഹുൽ ഭാവി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെന്നുള്ള വിശേഷണം ഇതിനകം തന്നെ കരസ്ഥമാക്കി കഴിഞ്ഞു. എങ്കിലും രാഹുലിനെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. ബാറ്റര്‍ റോളിൽ രാഹുലിന്റെ മികവിൽ ആർക്കും തന്നെ സംശയമില്ല.
മൂന്ന് ഫോർമാറ്റിലും രാഹുലാണ് നിലവിലെ നമ്പർ വൺ താരമെങ്കിലും ക്യാപ്റ്റൻസി റോളിൽ രാഹുൽ എത്രത്തോളം കൂടുതൽ മികവിലേക്ക് എത്തുമെന്നതാണ് ചോദ്യം. ഫീൽഡിൽ അടക്കം സമ്മർദ്ദങ്ങളെ നേരിടുന്നതിൽ രാഹുൽ പൂർണ്ണ പരാജയമാണെന്നാണ് മുൻ താരങ്ങളുടെ അഭിപ്രായം.
സൗത്താഫ്രിക്കക്ക് എതിരെ വരാനിരിക്കുന്ന ടി :20 പരമ്പരയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. എന്നാൽ രാഹുലിനെ കുറിച്ചു ഒരു വ്യത്യസ്‌തമായ അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.ഒരിക്കലും മികച്ചൊരു ക്യാപ്റ്റനായി മാറാൻ രാഹുലിന് കഴിയില്ല എന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ. അതിനുള്ള കാരണവും അദ്ദേഹം ചൂണ്ടികാട്ടി
“നമുക്ക് എല്ലാം അറിയാം രാഹുൽ വളരെ ദീർഘമായ ഇന്നിംഗ്സ് കളിക്കാനായി ആഗ്രഹം കാണിക്കുന്ന ഒരു ബാറ്റ്‌സ്മാനാണ്. ക്യാപ്റ്റൻ റോളിൽ കളിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ആഗ്രഹം അത്തരത്തിലാണ്. ഒരിക്കലും ഗെയ്ലിനെ പോലെ ഒരു താരം മുഴുവൻ ഓവറും ടി :20 യിൽ കളിക്കുമ്പോൾ തരുന്ന ഇമ്പാക്ട് രാഹുലിൽ നിന്നും ലഭിക്കില്ല. രോഹിത് ശർമ്മയെയും കോഹ്ലിയെയും പോലെ സ്പെഷ്യൽ താരം തന്നെയാണ് രാഹുൽ. പക്ഷേ അവന്റെ മിക്ക ഇന്നിങ്സിലെയും ഡോട്ട് ബോൾ ശതമാനം വളരെ നിർണായകമാണ്. ലോങ്ങ് ഇന്നിംഗ്സ് കളിക്കുമ്പോൾ അവൻ വേഗത്തിൽ റണ്‍സ് നേടുന്നില്ല.”ലത്തീഫ് അഭിപ്രായപ്പെട്ടു.