ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ്സ്പിൻ ബൗളറാണ് അഫ്‌ഘാൻ സ്പിന്നർ റാഷിദ് ഖാൻ. തന്റെ മനോഹര ലെഗ് സ്പിൻ ബൗളിങ് ഏതൊരു ബാറ്റിംഗ് നിരയെയും ഭയപ്പെടുത്തുന്ന റാഷിദ് ഖാൻ ഇന്ത്യക്കാർക്കും വളരെ പ്രിയങ്കാരനാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ ചുരുങ്ങിയ സീസനുകൾ കൊണ്ട് തന്നെ മികച്ച സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം ബിഗ് ബാഷിലും സ്ഥിരം സാന്നിധ്യമാണ്. ലോക ക്രിക്കറ്റിലെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ചുള്ള റാഷിദ് ഖാന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകരിൽ എല്ലാം ചർച്ചയാകുന്നത്.
മുൻ ഇന്ത്യൻ താരം ധോണിയെ കുറിച്ച് ഒരൊറ്റ വാക്കിൽ വർണിക്കാമൊയെന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് റാഷിദ് അഭിപ്രായം വിശദമാക്കിയത്. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച നായകൻ ധോണി. ഐസിസിയുടെ എല്ലാ ക്രിക്കറ്റ് ടൂർണമെന്റുകളും ജയിച്ച ഏക നായകൻ കൂടിയാണ്.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ധോണി ഇത്തവണത്തെ ഐപില്ലിലും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിച്ചിരുന്നു.
ധോണിയെ സംബന്ധിച്ച് ഒരൊറ്റ വാക്കിൽ അഭിപ്രായം വിശദമാക്കുവാനുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് ഒരിക്കലും ഒരു വാക്ക് കൊണ്ട് മാത്രം പറയുവാൻ സാധിക്കില്ല എന്നാണ് റാഷിദ് ഖാൻ മറുപടി സന്ദേശം നൽകിയത്.ഐപിഎല്ലിൽ വാർണർ നായകനായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സ്റ്റാർ ബൗളറാണ് റാഷിദ് ഖാൻ. താരം ധോണിയെ വളരെ ഏറെ തവണ പുറത്താക്കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ മുൻപാണ് ധോണിയെ കുറിച്ച് സൗത്താഫ്രിക്കൻ താരം ഡേവിഡ് മില്ലർ വാചാലനായത്.