ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആര് ജയിക്കും :വമ്പൻ പ്രവചനവുമായി സുനിൽ ഗവാസ്‌ക്കാർ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വരാനിരിക്കുന്ന പരമ്പരകൾ കാണുവാനാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പിന്നാലെ ആരംഭിക്കുന്ന ഇന്ത്യ: ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പോരാട്ടം തീപാറും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം വരുന്ന പരമ്പര ഇന്ത്യൻ ടീമിനും നിർണായകമാണ് വിദേശ മണ്ണിൽ അധിപത്യം തുടരുവാൻ വിരാട് കോഹ്ലിക്കും സംഘത്തിനും ഈ പരമ്പര ജയിക്കേണ്ടത് വളരെയേറെ അത്യാവശ്യമാണ്.

ടെസ്റ്റ് പരമ്പരയിൽ ആര് വിജയിക്കും എന്നതിൽ വിവിധ താരങ്ങളുടെ പ്രവചനം ക്രിക്കറ്റ്‌ ലോകത്ത് വന്ന് കഴിഞ്ഞു.മുൻ ഇന്ത്യൻ ഇതിഹാസ ഓപ്പണർ സുനിൽ ഗവാസ്ക്കറിന്റെ പ്രവചനമാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികളിലെ ചർച്ച.ഇംഗ്ലണ്ടിലെ വരാനിരിക്കുന്ന പരമ്പരയിൽ രണ്ട് ടീമും മിന്നും പ്രകടനം കാഴ്ചവെക്കാനുള്ള സാധ്യതയാണ് സുനിൽ ഗവാസ്‌ക്കാർ വിശദീകരിക്കുന്നത്.

“ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഒപ്പം ഇംഗ്ലണ്ടിന് എതിരായ പരമ്പരയും ടീം ഇന്ത്യക്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്.വരുന്ന പരമ്പരയിൽ ഇന്ത്യൻ ടീം 4-0 പരമ്പര ജയിക്കാനാണ് സാധ്യത. അത്രത്തോളം മികച്ചതാണ് ഈ ഇന്ത്യൻ സ്‌ക്വാഡ് ” ഗവാസ്‌ക്കർ തന്റെ അഭിപ്രായം വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം ടീമിന് ലഭിക്കുന്ന വലിയ ഇടവേള വളരെയേറെ സഹായകമാകുമെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം. “ഫൈനലിന് ശേഷം ആറാഴ്ച ബ്രേക്ക്‌ ലഭിക്കുന്നത് ടീമിന് വളരെ ഉപകാരമാണ്. അതിനാൽ തന്നെ ഇംഗ്ലണ്ട് പരമ്പരക്ക് മുൻപായി സാഹചര്യങ്ങൾ പഠിക്കുവാൻ ഇത് ടീമിനെ സഹായിക്കും “ഗവാസ്‌ക്കർ വാചാലനായി

Advertisements