തോൽവിയിലും കിടിലൻ റെക്കോർഡുകൾ സ്വന്തമാക്കി റാഷിദ് ഖാൻ

image editor output image 1374783594 1681114693464

ഇത്തവണത്തെ ഐപിഎൽ സീസണിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിർണായക സമയത്ത് ഗുജറാത്ത് ടൈറ്റൻസിന്റെ റാഷിദ് ഖാൻ ഇന്നലെ നേടിയിരുന്നു. പതിനേഴാം ഓവർ എറിയാൻ എത്തിയ റാഷിദ് ഖാൻ ആദ്യ മൂന്ന് പന്തുകളിലാണ് വമ്പൻ അടിക്കാരനായ റസൽ, നരെയ്ൻ, താകൂർ എന്നിവരെ പുറത്താക്കിയത്. ഇന്നലെ കൊൽക്കത്തക്കെതിരെ ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഗുജറാത്തിലെ നയിച്ചത് ആയിരുന്നു

നായകനായി ഇറങ്ങി ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് റാഷിദ് ഖാൻ. നായകനായ ഇറങ്ങി ഡെക്കാൻ ചാർജേഴ്സിനെതിരെയും ആർ.സി.ബിക്കെതിരെയും 2009ൽ യുവരാജ് സിംഗ് ഹാട്രിക് നേടിയിരുന്നു. 2014ൽ ഓസ്ട്രേലിയൻ സൂപ്പർ താരം ഷൈൻ വാട്സൺ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും ഹാട്രിക് നേടിയിരുന്നു.

FB IMG 1681114627151

ഇപ്പോഴിതാ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്തിന്റെ അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റാഷിദ് ഖാൻ. കൊൽക്കത്തക്കെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ബൗളറാണ് റാഷിദ്. 2008ൽ മഖായ എൻഡിനിയും 2014ൽ പ്രവീൺ താമ്പയും 2022ൽ കൊൽക്കത്തക്കെതിരെ ഹാട്രിക് നേടിയിരുന്നു.

FB IMG 1681114647286

ഈ റെക്കോർഡിനൊപ്പം ആണ് റാഷിദ് ഖാനും തൻ്റെ പേര് ചേർത്തിരിക്കുന്നത്. റാഷിദ് ഖാൻ്റെ തകർപ്പൻ ബൗളിംഗ് പ്രകടനം ഗുജറാത്തിന് വിജയം സമ്മാനിച്ചില്ല. അവസാന ഓവറിൽ 29 റൺസ് വിജയിക്കാൻ വേണ്ടിയിരിക്കെ അഞ്ച് സിക്സറുകൾ പറത്തി റിങ്കു സിംഗ് കൊൽക്കത്തയുടെ ഹീറോയായി ഗുജറാത്തിന് തോൽവി സമ്മാനിക്കുകയായിരുന്നു.

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

ഇതുകൂടാതെ ഇത് നാലാം തവണെയാണ് ടി20 യില്‍ റാഷീദ് ഖാന്‍റെ ഹാട്രിക്ക് നേട്ടം. ടി20 യില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് എന്ന നേട്ടവും റാഷീദ് ഖാന്‍ സ്വന്തമാക്കി. 3 ഹാട്രിക്കുള്ള ആന്‍ഡ്രൂ ടൈ, ഷമി, അമിത് മിശ്ര, റസ്സല്‍, താഹിര്‍ എന്നിവരെ മറികടന്നാണ് അഫ്ഗാന്‍ താരത്തിന്‍റെ ഈ നേട്ടം.

Scroll to Top