പരമ്പര നഷ്ടപ്പെട്ട് ഇന്ത്യൻ ടീം :ഇനി നാണക്കേടിന്റെ റെക്കോർഡുകൾ മാത്രം സ്വന്തം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും ഒടുവിൽ നിരാശ മാത്രം. ശ്രീലങ്കക്ക് എതിരായി ടി :20 പരമ്പര നഷ്ടമാക്കി ശിഖർ ധവാനും സംഘവും ഒരുപിടി അപൂർവ്വമായ നാണക്കേടിന്റെ റെക്കോർഡുകളും കരസ്ഥമാക്കി. ഏഴ് വിക്കറ്റിന്റെ ജയമാണ് ശ്രീലങ്കൻ ക്രിക്കറ്റ്‌ ടീം മൂന്നാം ടി :20യിൽ നേടിയത്. ആദ്യ ടി :20 മത്സരത്തിൽ ജയിച്ചുതുടങ്ങിയ ടീം ഇന്ത്യക്ക് തിരിച്ചടി നൽകി അവസാന 2 ടി :20 മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക 2-1ന് ടി :20 പരമ്പര നേടിയത്. സ്‌ക്വാഡിലെ ഏറെ പ്രമുഖരായ പല താരങ്ങളെയും കോവിഡ് വ്യാപന സാഹചര്യത്തിൽ നഷ്ടമായ ടീം ഇന്ത്യക്ക് തോൽവിയിലും അഭിമാനിക്കാം. ഐപിഎല്ലിൽ അടക്കം കളിച്ചിട്ടില്ലാത്ത അനേകം താരങ്ങൾ മിന്നും പ്രകടനമാണ് ടി :20 പരമ്പരയിലും പുറത്തെടുത്തത്.

എന്നാൽ ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഒരു കുറഞ്ഞ സ്കോർ പിറന്ന മത്സരത്തിൽ ആദ്യ പവർപ്ലേയിൽ നാല് മുൻനിര വിക്കറ്റുകൾ ടീം ഇന്ത്യക്ക് നഷ്ടമായി. നായകൻ ശിഖർ ധവാൻ, സഞ്ജു സാംസൺ എന്നിവർ പൂജ്യത്തിൽ പുറത്തായപ്പോൾ ഋതുരാജ് ഗെയ്ക്ഗ്വാദ്, ദേവദത്ത് പടിക്കൽ എന്നിവർക്കും നിരാശ മാത്രമാണ് സമ്മാനിക്കുവാനായി കഴിഞ്ഞത്. നായകൻ ശിഖർ ധവാൻ ആദ്യ ഓവറിൽ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ പുറത്തായി ഗോൾഡൻ ഡക്ക് നേടി

ഇതോടെ നാണക്കേടിന്റെ റെക്കോർഡ് ധവാന്റെ പേരിലായി.അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഗോൾഡൻ ഡക്കിൽ വിക്കറ്റ് നഷ്ടമാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനായി ധവാൻ മാറി.അതേസമയം ടി :20 ക്രിക്കറ്റിലിതുവരെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ ഒരു റൺസ് പോലും നേടുവാൻ കഴിയാതെ വിക്കറ്റ് നഷ്ടമാക്കിയ മൂന്നാം ക്യാപ്റ്റനാണ് ധവാൻ. കോഹ്ലി മൂന്ന് തവണയാണ് ഡക്ക് സ്വന്തമാക്കി പുറത്തായത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 20 ഓവറുകളും നേരിട്ടിട്ടും ഏറ്റവും കുറച്ച് റൺസ് നേടിയ ടീമുകളുടെ പട്ടികയിൽ ഇന്ത്യൻ രണ്ടാമത് എത്തി.ഇന്നലെ 20 ഓവറും കളിച്ച ഇന്ത്യൻ ടീം 8 വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണ് അടിച്ചെടുത്തത്.ഒരു ടി :20മത്സരത്തിൽ ഏറ്റവും കുറച്ച് ബൗണ്ടറികൾ നേടിയ ടീമുകളുടെ പറ്റിക്കയിലും ഇന്ത്യൻ ടീം രണ്ടാം സ്ഥാനം നേടി. നാല് ബൗണ്ടറികൾ മാത്രമാണ് ഇന്നലെ പിറന്നത്.

Previous articleഇന്ത്യയെ ഒതുക്കി ശ്രീലങ്ക. പരമ്പര സ്വന്തമാക്കി.
Next articleസീനിയര്‍ ടീമിന്‍റെ പരിശീലകനായി എത്തുമോ ? ദ്രാവിഡ് മനസ്സ് തുറക്കുന്നു.