മുംബൈ ടെസ്റ്റിൽ 132 വർഷങ്ങൾക്ക് ശേഷം അത്‌ സംഭവിച്ചു

കാൻപൂർ ടെസ്റ്റിൽ ഇരു ടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചാണ് സമനില നേടിയത് എങ്കിൽ മുംബൈയിൽ ജയത്തോടെ പരമ്പര ഉറപ്പിക്കാനാണ് ഇരു ടീമുകളും ആഗ്രഹിക്കുന്നത്. മുംബൈയിൽ മഴ ടെസ്റ്റിന് ഭീക്ഷണി ഉയർത്തുന്നുണ്ടെങ്കിൽ പോലും ആദ്യ ദിനം ഒന്നാം സെക്ഷനു ശേഷം മത്സരം ആരംഭിച്ചു. നായകൻ റോളിൽ വിരാട് കോഹ്ലി തിരികെ എത്തിയപ്പോൾ ടോസ് ഭാഗ്യവും ഇന്ത്യക്ക് ഒപ്പമായി.

മത്സരത്തിൽ ടോസ് നേടിയ വിരാട് കോഹ്ലി ആദ്യം തന്നെ ബാറ്റിങ് സെലക്ട് ചെയ്‍തപ്പോൾ ഓപ്പണർമാർ നൽകിയത് മികച്ച തുടക്കം. ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ മായങ്ക് അഗർവാളും ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത് ഇന്ത്യൻ ക്യാമ്പിൽ ആശ്വാസമായി.ഒന്നാം വിക്കറ്റിൽ ഗിൽ :ആഗർവാൾ സഖ്യം 80 റൺസ്‌ അടിച്ചെടുത്തു.ഒരിക്കൽ കൂടി ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ ഗിൽ 71 ബോളിൽ 7 ഫോർ അടക്കം 44 റൺസ്‌ അടിച്ചാണ് വിക്കറ്റ് നഷ്ടമാക്കിയത്. എന്നാൽ മൂന്ന് മാറ്റങ്ങളുമായി ഇന്ത്യൻ ടീം കളിക്കാനായി എത്തിയപ്പോൾ കിവീസ് ടീമിന് അവരുടെ നായകൻ വില്യംസനെയാണ് പരിക്ക് കാരണം നഷ്ടമായത്.ഇതോടെ ടോം ലാതമാണ് ക്യാപ്റ്റനായി എത്തിയത്.

20211203 124604

അതേസമയം ഇത് ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ അപൂർവ്വമായ ഒരു നേട്ടത്തിന് കൂടി ഈ മത്സരം സാക്ഷിയായി.ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ നാല് താരങ്ങൾ നായകരായി എത്തിയത്. ഒന്നാം ടെസ്റ്റിൽ ടീം ക്യാപ്റ്റൻമാരായി എത്തിയ രഹാനെ, വില്യംസൺ എന്നിവർ പരിക്ക് കാരണം കളിക്കാതെ വന്നതോടെ ഈ റെക്കോർഡ് പിറക്കുകയായിരുന്നു.132 വർഷങ്ങൾ ശേഷമാണ് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇത്തരം ഒരു റെക്കോർഡ് പിറക്കുന്നത് മുൻപ് 1889ലെ ടെസ്റ്റ്‌ പരമ്പരയിൽ ഇംഗ്ലണ്ട്, സൗത്താഫ്രിക്ക ടീമുകൾ കളിച്ചപ്പോഴാണ് ആദ്യമായി ഈ റെക്കോർഡ് പിറന്നത്.

ഇന്ത്യൻ ടീം :Mayank Agarwal, Shubman Gill, Cheteshwar Pujara, Virat Kohli(c), Shreyas Iyer, Wriddhiman Saha(w), Ravichandran Ashwin, Axar Patel, Jayant Yadav, Umesh Yadav, Mohammed Siraj

Previous articleഅവർ മെഗാ ലേലത്തിലേക്ക് എത്തില്ല : പ്രവചനവുമായി ആകാശ് ചോപ്ര
Next articleപിഴച്ചത് മൂന്നാം അമ്പയർക്കോ :നാണക്കേടിന്റെ റെക്കോർഡുമായി വീരാട് കോഹ്ലി