അവർ മെഗാ ലേലത്തിലേക്ക് എത്തില്ല : പ്രവചനവുമായി ആകാശ് ചോപ്ര

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിൽ മെഗാ താരലേലം അടുത്ത് തന്നെ ഉണ്ടാകും. മെഗാലേലത്തിനു മുന്നോടിയായി വമ്പൻ പ്രവചനവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.നിലവിലെ എട്ട് ടീമുകൾക്ക് വരാനിരിക്കുന്ന സീസണിലേക്കുള്ള താരങ്ങളിൽ ചിലരെ സ്‌ക്വാഡിനൊപ്പം നിലനിർത്തിയപ്പോൾ പ്രധാനപ്പെട്ട താരങ്ങളിൽ പലരും ലേലത്തിലേക്ക് എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. അതേസമയം പുതിയ രണ്ട് ഐപിൽ ടീമുകൾക്ക് ഡിസംബർ 25 വരെ പരമാവധി മൂന്ന് താരങ്ങളുമായി മെഗാ താരാലേലത്തിന് മുൻപായി കരാറിൽ എത്താനുള്ള അവസരമുണ്ട്.

ഇപ്പോൾ ഈ കാര്യം ചൂണ്ടികാട്ടി തന്റെ പ്രവചനം നടത്തുകയാണ് മുൻ താരം ആകാശ് ചോപ്ര. വരുന്ന സീസണിൽ ലക്ക്നൗ, അഹമ്മദാബാദ് ടീമുകൾ കൂടി എത്തുന്നത് ഐപിഎല്ലിൽ പോരാട്ടം വാശിയുള്ളതാക്കി മാറ്റുമെന്നാണ് ആകാശ് ചോപ്രയുടെ വാക്കുകൾ.ടീമുകൾ ഒഴിവാക്കിയ ആറ് താരങ്ങളെ ലേലത്തിന് മുൻപായി രണ്ട് ടീമുകൾ എപ്രകാരം സ്വാന്തമാക്കും എന്ന് പറയുന്ന ആകാശ് ചോപ്ര ചില സർപ്രൈസ് പ്രഖ്യാപനം കൂടി ഇപ്പോൾ നടത്തുന്നുണ്ട്. ആകാശ് ചോപ്രയുടെ അഭിപ്രായത്തിൽ ലോകേഷ് രാഹുൽ, റാഷിദ്‌ ഖാൻ,ഇഷാൻ കിഷൻ എന്നിവർ പുറമേ ശ്രേയസ് അയ്യർ, ഡേവിഡ് വാർണർ, യൂസ്വേന്ദ്ര ചാഹൽ എന്നിവരും ലക്ക്നൗ, അഹമ്മദാബാദ് ടീമുകളിലേക്ക് എത്തും.

ലക്ക്നൗ ടീം ഇതിനകം തന്നെ ലോകേഷ് രാഹുലിനും റാഷിദ്‌ ഖാനും മികച്ച തുക ഓഫർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ മുംബൈ ഇന്ത്യൻസ് ടീം അവസാന നിമിഷം ഒഴിവാക്കിയ ഇഷാൻ കിഷൻ കൂടി ലക്ക്നൗ ടീമിലേക്ക് ലേലം ആരഭിക്കും മുൻപായി എത്തുമെന്നാണ് ആകാശ് ചോപ്രയുടെ വാക്കുകൾ. ഒപ്പം ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റ്‌സ്മാനും ഹൈദരാബാദ് മുൻ ക്യാപ്റ്റനുമായ ഡേവിഡ് വാർണറെ ഒരു ക്യാപ്റ്റൻ ചോയിചസായി അഹമ്മദാബാദ് ടീം സ്‌ക്വാഡിലേക്ക് എത്തിച്ചാലും അത്ഭുതം ഒന്നുമില്ലെന്നാണ് ചോപ്ര അഭിപ്രായം. കൂടാതെ ശ്രേയസ് അയ്യർ ചാഹൽ എന്നിവരേയും അഹമ്മദാബാദ് ടീം സ്വന്തമാക്കുമെന്നാണ് ചോപ്രയുടെ നിരീക്ഷണം.