രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ആധിപത്യം സ്ഥാപിച്ച് കേരളം. മത്സരത്തിന്റെ ആദ്യ ദിവസം മുംബൈയെ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 251 റൺസിന് ഓൾ ഔട്ടാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ അർധ സെഞ്ച്വറികൾ നേടിയ തനുഷ് കൊട്ടിയനും ശിവം ദുബെയും ബുപൻ ലാൽവാണിയുമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കേരളത്തിനായി നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രേയസ് ഗോപാൽ ആദ്യദിവസം കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്സിലെ മുംബൈയുടെ സ്കോർ മറികടന്ന് ശക്തമായ ഒരു ലീഡ് കണ്ടെത്താനാണ് കേരളത്തിന്റെ ശ്രമം.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് കേരളത്തിന് മത്സരത്തിൽ ലഭിച്ചത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ മുംബൈയുടെ ഓപ്പണർ ജയ് ബിസ്തയെ ബേസിൽ തമ്പി വിക്കറ്റിന് മുൻപിൽ കുടുക്കുകയുണ്ടായി. തൊട്ടടുത്ത പന്തിൽ നായകൻ അജിങ്ക്യ രഹാനെയെ ബേസിൽ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചതോടെ കേരളത്തിന് ഒരു സ്വപ്നതുല്യമായ തുടക്കം ലഭിച്ചു. ശേഷം മൂന്നാം വിക്കറ്റിൽ മുംബൈ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ മുംബൈയുടെ വിക്കറ്റുകൾ പിഴുതെറിഞ്ഞ് കേരള ബോളർമാർ വീര്യം കാട്ടി.
മധ്യനിരയിൽ മുംബൈക്കായി ശിവം ദുബേയാണ് ബാറ്റിംഗിൽ തിളങ്ങിയത്. ദുബെ മത്സരത്തിൽ 72 പന്തുകളിൽ 51 റൺസ് സ്വന്തമാക്കുകയുണ്ടായി. ഒപ്പം എട്ടാമനായെത്തിയ തനുഷ് കോട്ടിയൻ അവസാന നിമിഷങ്ങളിൽ മുംബൈക്കായി ചെറുത്തു നിന്നു. ഇതോടെയാണ് മുംബൈ ഭേദപ്പെട്ട ഒരു സ്കോറിലെത്തിയത്. തനുഷ് കോട്ടിയൻ മത്സരത്തിൽ 56 റൺസാണ് സ്വന്തമാക്കിയത്. ഇങ്ങനെ മുംബൈ 251 എന്ന സ്കോറിൽ എത്തുകയായിരുന്നു. കേരളത്തിനായി ആദ്യ ഇന്നിങ്സിൽ ബോളർമാരൊക്കെയും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. 4 വിക്കറ്റുകൾ നേടിയ ശ്രേയസ് ഗോപാലാണ് കേരളത്തിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.
18.4 ഓവറുകളിൽ കേവലം 28 റൺസ് മാത്രം വിട്ടു നൽകിയാണ് ശ്രേയസ് ഗോപാൽ മുംബൈയുടെ 4 വിക്കറ്റുകൾ പിഴുതത്. ജലജ് സക്സേനയും ബേസിൽ തമ്പിയും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി കേരളത്തിനായി മികവ് പുലർത്തുകയുണ്ടായി. എന്തായാലും കേരളത്തെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് മത്സരത്തിന്റെ ആദ്യ ദിവസം ലഭിച്ചിട്ടുള്ളത്. ശക്തരായ മുംബൈയ്ക്കെതിരെ ലീഡ് സ്വന്തമാക്കാൻ സാധിച്ചാൽ കേരളത്തിന് അത് ടൂർണമെന്റിലൂടനീളം ആധിപത്യമാണ്