രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ബോളിംഗ് മറന്ന് കേരളം. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഉത്തര്‍ പ്രദേശ് 219 ന് 1 എന്ന നിലയിലാണ്. മത്സരത്തില്‍ ഉത്തര്‍ പ്രദേശിനു 278 റണ്‍സ് ലീഡായി. ആര്യന്‍ ജുയല്‍ (115) പ്രിയം ഗാര്‍ഗ് (49) എന്നിവരാണ് ക്രീസില്‍. സമര്‍ത്ത് സിങ്ങാണ് (43) പുറത്തായ താരം.
Batters | Status | Runs | Balls |
---|---|---|---|
Aryan Juyal (c) | Not out | 115 | 186 |
Samarth Singh | lbw Jalaj Saxena | 43 | 81 |
Priyam Garg | Not out | 49 | 105 |
Total: 219/1 (62.0 Overs) |
മത്സരത്തിന്‍റെ അവസാന ദിനമായ നാളെ അതിവേഗം റണ്‍സ് നേടി, കേരളത്തിനെ എറിഞ്ഞിടാനാവും ഉത്തര്‍ പ്രദേശിന്‍റെ ശ്രമം. നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനാല്‍ മത്സരം സമനിലയിലായാലും ഉത്തര്‍ പ്രദേശിന് പോയിന്‍റ് കൂടുതല്‍ ലഭിക്കും.
മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളം 243 റണ്‍സില്‍ പുറത്തായി. 59 റണ്‍സിന്‍റെ ലീഡാണ് കേരളം വഴങ്ങിയത്. 74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് ടോപ്പ് സ്കോറര്‍. ശ്രേയസ്സ് ഗോപാല്‍ (36) സഞ്ചു സാംസണ്‍ (35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
# | Batters | Dismissal | Runs | Balls |
---|---|---|---|---|
1 | Krishna Prasad | c Aksh Deep Nath b Ankit Rajpoot | 0 | 1 |
2 | Rohan S Kunnummal | lbw Saurabh Kumar | 11 | 19 |
3 | Rohan Prem | b Kuldeep Singh Yadav | 14 | 38 |
4 | Sachin Baby | c Saurabh Kumar b Kuldeep Singh Yadav | 38 | 90 |
5 | Vishnu Vinod | c Aksh Deep Nath b Kuldeep Singh Yadav | 74 | 94 |
6 | Shreyas Gopal | c Saurabh Kumar b Ankit Rajpoot | 36 | 88 |
7 | Sanju Samson (c) | c Dhruv Chand Jurel b Yash Dayal | 35 | 46 |
8 | Jalaj Saxena | c Saurabh Kumar b Ankit Rajpoot | 7 | 28 |
9 | Basil Thampi | lbw Ankit Rajpoot | 2 | 11 |
10 | Vaisakh Chandran | b Ankit Rajpoot | 5 | 19 |
11 | Nidheesh M D | Not out | 15 | 12 |
Total: 243/10 (74.0 Overs) | ||||
Extras (B 3, Lb 1, W 0, Nb 2): 6 |