അഫ്ഗാനെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു ഇന്ത്യ. സഞ്ചു സാംസണ്‍ ടീമില്‍

vk and sanju

അഫ്ഗാനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക്ക് പാണ്ട്യ, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് പരിക്ക് കാരണം ടീമില്‍ ഉള്‍പ്പെടുത്തിയട്ടില്ല. 2022 ടി20 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും, വിരാട് കോഹ്ലിയും കുട്ടി ക്രിക്കറ്റ് ഫോര്‍മാറ്റില്‍ കളിച്ചട്ടില്ലാ. ഇരുവരും സ്ക്വാഡില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ചു സാംസണും ടീമില്‍ ഇടം നേടി.

ജനുവരി 11 നാണ് പരമ്പര ആരംഭിക്കുന്നത്. ജനുവരി 14, 17 എന്നീ തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. മൊഹാലി, ഇന്‍ഡോര്‍, ചിന്നസ്വാമി എന്നിവിടങ്ങളിലാണ് മത്സരം.

Rohit Sharma (C), S Gill, Y Jaiswal, Virat Kohli, Tilak Varma, Rinku Singh, Jitesh Sharma (wk), Sanju Samson (wk), Shivam Dube, W Sundar, Axar Patel, Ravi Bishnoi, Kuldeep Yadav, Arshdeep Singh, Avesh Khan, Mukesh Kumar

See also  "ഇന്ത്യയിൽ ജയസ്വാളിന് യാതൊരു വീക്നസുമില്ല. പക്ഷേ, ". വെല്ലുവിളികളെ പറ്റി കെവിൻ പീറ്റേഴ്സൺ
Scroll to Top