രഞ്ജി ട്രോഫി പോരാട്ടത്തില്‍ അസത്തിനെതിരെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളം 37 ഓവറില്‍ 141 ന് 1 എന്ന നിലയിലാണ്. 52 റണ്‍സുമായി കൃഷ്ണ പ്രസാദും 4 റണ്ണുമായി രോഹന്‍ പ്രേമുമാണ് ക്രീസില്‍. 83 റണ്‍സ് നേടിയ രോഹന്‍ കുന്നുമലാണ് പുറത്തായത്.
ടോസ് നേടിയ അസം കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജ്യന്തര മത്സരത്തിനായി പോയ സഞ്ചു സാംസണ് പകരം രോഹന്‍ കുന്നുമലാണ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നത്. വെളിച്ച കുറവ് കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ ഏകദിന ശൈലിയിലാണ് രോഹന്‍ കുന്നുമല്‍ ബാറ്റ് ചെയ്തത്. 95 പന്തില്‍ 11 ഫോറുമായി 83 റണ്‍സാണ് രോഹന്‍ കുന്നുമല്‍ സ്കോര്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ കൃഷ്ണ പ്രസാദുമൊത്ത് 133 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
Batters | Runs (Balls) | 4’s | 6’s |
---|---|---|---|
Rohan S Kunnummal (c) st S C Ghadigaonkar b Siddharth Sarmah |
83 (95) | 11 | 2 |
Krishna Prasad Not out |
52 (104) | 4 | 3 |
Rohan Prem Not out |
4 (24) | 0 | 0 |
Total: 141/1 (37.0 Overs) | |||
Extras (B 0, Lb 1, W 0, Nb 1): 2 |
Bowlers | Overs (O) | Maidens (M) | Runs (R) | Wickets (W) | Economy (Econ) |
---|---|---|---|---|---|
Mukhtar Hussain | 14.0 | 3 | 42 | 0 | 3.00 |
Sunil Lachit | 4.0 | 0 | 15 | 0 | 3.75 |
Rahul Singh | 2.0 | 0 | 15 | 0 | 7.50 |
Akash Sengupta | 6.0 | 1 | 36 | 0 | 6.00 |
Riyan Parag | 1.0 | 0 | 5 | 0 | 5.00 |
Siddharth Sarmah | 8.0 | 1 | 24 | 1 | 3.00 |
Gokul Sharma | 2.0 | 0 | 3 | 0 | 1.50 |
ഉത്തര്‍ പ്രദേശുമായി സമനിലയില്‍ പിരിഞ്ഞാണ് കേരളം രണ്ടാം മത്സരത്തിനെത്തിയത്. സഞ്ചു സാംസണ് പകരം വിശ്വേഷര്‍ ടീമിലെത്തി.