വീണ്ടും തഴഞ്ഞു. സെഞ്ചുറി അടിച്ചട്ടും പരിഗണിച്ചില്ലാ. സഞ്ചുവിനെ പുറത്താക്കിയത് ചോദ്യം ചെയ്ത് ആരാധകര്‍.

46834 17049803795111 1920

മൊഹാലിയില്‍ നടക്കുന്ന അഫ്ഗാനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ചു സാംസണ് അവസരം ലഭിച്ചിരുന്നില്ലാ. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയാണ് പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടിയത്. ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്ലിക്ക് പകരം തിലക് വര്‍മയാണ് മൂന്നാം സ്ഥാനത്ത് വരുക.

ഓസ്ട്രേലിയ – സൗത്താഫ്രിക്ക ടി20 പരമ്പരയില്‍ നിന്നും നേരത്തെ സഞ്ചു സാംസണ്‍ തഴയപ്പെട്ടിരുന്നു. ഏകദിനത്തില്‍ ഉള്‍പ്പെട്ട സഞ്ചു സാംസണ്‍ ദുഷ്കരമായ പിച്ചില്‍ സെഞ്ചുറി നേടി ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് തൊട്ടടുത്ത രാജ്യന്തര മത്സരത്തില്‍ നിന്നും സഞ്ചു തഴയപ്പെട്ടിരിക്കുന്നത്.

സഞ്ചുവിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യശ്വസി ജയ്സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും പ്ലെയിങ്ങ് ഇലവനില്‍ ഇടം നേടിയില്ലാ. പരിക്ക് കാരണമാണ് ജയ്സ്വാള്‍ ഇടം പിടക്കാതെ പോയത്. ഇപ്പോഴിതാ സഞ്ചുവിനെ ഒഴിവാക്കിയതിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.
Scroll to Top