കേരളം പൊരുതുന്നു. സഞ്ചു സാംസണ്‍ പുറത്തായി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ദിനത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയിലാണ്. 36 റണ്‍സുമായി ശ്രേയസ്സ് ഗോപാലും 6 റണ്‍സുമായി ജലജ് സക്സേനയുമാണ് ക്രീസില്‍. ഉത്തര്‍ പ്രദേശിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 82 റണ്‍സ് പുറകിലാണ് കേരളം.

ഉത്തര്‍ പ്രദേശിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 302 റണ്‍സിനെതിരെ ബാറ്റ് ചെയ്ത കേരളത്തിനു ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. കൃഷ്ണ പ്രസാദാണ് (0) പുറത്തായത്. രോഹന്‍ കുന്നുമ്മല്‍ (11) രോഹന്‍ പ്രേം (14) എന്നിവര്‍ കൂടി പുറത്തായതോടെ 3 ന് 32 എന്ന നിലയിലായി.

സച്ചിന്‍ ബേബി (38) വിഷ്ണു വിനോദ് എന്നിവര്‍ ചേര്‍ന്ന് കരകയറ്റിയെങ്കിലും ഇരുവരുടേയും വിക്കറ്റ് കൃത്യമായ ഇടവേളകളില്‍ വീണു. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സഞ്ചു സാംസണും ശ്രേയസ്സ് ഗോപാലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് നേടി.

46 പന്തില്‍ 5 ഫോറും 1 സിക്സുമായി 35 റണ്‍സ് നേടി സഞ്ചു സാംസണ്‍ പുറത്തായി. പിന്നീട് ശ്രേയസ്സ് ഗോപാലും ജലേജ് സക്സേനയും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദിനം അവസാനിപ്പിച്ചു.

Batters Dismissal Runs Balls
Krishna Prasad c Aksh Deep Nath b Ankit Rajpoot 0 1
Rohan S Kunnummal lbw Saurabh Kumar 11 19
Rohan Prem b Kuldeep Singh Yadav 14 38
Sachin Baby c Saurabh Kumar b Kuldeep Singh Yadav 38 90
Vishnu Vinod (wk) c Aksh Deep Nath b Kuldeep Singh Yadav 74 94
Shreyas Gopal Not out 36 83
Sanju Samson (c) c Dhruv Chand Jurel b Yash Dayal 35 46
Jalaj Saxena Not out 6 21
Total 220/6 (65.0 Overs)
Extras (B 3, Lb 1, W 0, Nb 2) 6

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് റിങ്കു സിംഗ് (92) ധ്രുവ് ജൂറല്‍ (63) പ്രിയം ഗാര്‍ഗ് (44) എന്നിവരുടെ കരുത്തിലാണ് ഉത്തര്‍ പ്രദേശ് 302 റണ്‍സ് നേടിയത്. കേരളത്തിനായി നിധീഷ് 3 വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രനും ശ്രേയസ്സ് ഗോപാലും ഒരു വിക്കറ്റ് വീതം വീഴ്ത്തി.

Batters Dismissal Runs Balls
Samarth Singh lbw Nidheesh M D 10 14
Aryan Juyal (c) c Vishnu Vinod b Vaisakh Chandran 28 57
Priyam Garg b Basil Thampi 44 69
Aksh Deep Nath c Sachin Baby b Jalaj Saxena 9 23
Sameer Rizvi c Sanju Samson b Shreyas Gopal 26 18
Rinku Singh c Vishnu Vinod b Nidheesh M D 92 136
Dhruv Chand Jurel (wk) c Krishna Prasad b Basil Thampi 63 123
Saurabh Kumar run out (Rohan S Kunnummal) 20 33
Kuldeep Singh Yadav c Basil Thampi b Jalaj Saxena 5 21
Yash Dayal c Rohan S Kunnummal b Nidheesh M D 0 1
Ankit Rajpoot Not out 2 7
Total 302 (83.4 Overs)
Extras (B 1, Lb 1, W 1, Nb 0) 3
Previous article97 റൺസിൽ നിൽകുമ്പോൾ സിക്സറടിച്ച് സെഞ്ച്വറി നേടാൻ തോന്നി. തീരുമാനം മാറ്റാനുള്ള കാരണം പറഞ്ഞ് സഞ്ജു.
Next articleആദ്യ ടെസ്റ്റ്‌ തോൽക്കാൻ കാരണം രോഹിത് വരുത്തിയ പിഴവുകൾ. വിമർശനവുമായി മുൻ ഇന്ത്യൻ താരം.