ആദ്യ ടെസ്റ്റ്‌ തോൽക്കാൻ കാരണം രോഹിത് വരുത്തിയ പിഴവുകൾ. വിമർശനവുമായി മുൻ ഇന്ത്യൻ താരം.

rohit sharma catch record

ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായ ഒരു ടെസ്റ്റ് പരമ്പരയായിരുന്നു ദക്ഷിണാഫ്രിക്കയിൽ അവസാനിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായി പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചുവരികയുണ്ടായി. ഇന്ത്യൻ ബോളർമാർ തീയായി മാറിയപ്പോൾ രണ്ടാം മത്സരത്തിൽ അനായാസ വിജയമായിരുന്നു ഇന്ത്യ നേടിയത്.

എന്നാൽ പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ നായകൻ രോഹിത് ശർമ ഒരുപാട് പിഴവുകൾ വരുത്തിയിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഇപ്പോൾ പറയുന്നത്. ഓരോ പിഴവുകൾക്കും ഇന്ത്യ കൃത്യമായ വില നൽകേണ്ടിവന്നു എന്നും മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായത് രോഹിതിൽ നിന്നും വന്ന ഇത്തരം പിഴവുകളാണ് എന്നും മഞ്ജരേക്കർ പറയുന്നു. “ടെസ്റ്റ് ക്രിക്കറ്റിൽ നമുക്ക് ഏതെങ്കിലും നിമിഷത്തിൽ തെറ്റുപറ്റിയാൽ മത്സരം തന്നെ നഷ്ടമായേക്കും. രോഹിത് ശർമ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പിഴവുകൾ ആവർത്തിക്കുകയുണ്ടായി.

ആദ്യ മത്സരത്തിൽ അത് നമ്മളെ സംബന്ധിച്ച് വലിയ രീതിയിൽ ബാധിച്ചു. രണ്ടാം മത്സരത്തിൽ സിറാജ് മികവ് പുലർത്തിയത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക 60 റൺസ് ലീഡ് നേടുന്ന സമയം വരെ, മാക്രത്തിനെതിരെ സിറാജിന് ഒരു ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. അതൊരു വലിയ പിഴവായിരുന്നു.”- മഞ്ജരേക്കർ പറയുന്നു.

See also  ബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.

ഒപ്പം രോഹിത് ശർമയുടെ ടെസ്റ്റ് മത്സരങ്ങളിലെ പ്രശ്നങ്ങളെപ്പറ്റിയും മഞ്ജരേക്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. “രോഹിത് ശർമ ഇപ്പോഴും ‘പഴയ സ്കൂളിലെ’ ടെസ്റ്റ് ബാറ്റർമാരുടെ അവസാന കണ്ണിയാണ്. ഇനിയും കരിയറിൽ എത്ര ടെസ്റ്റ് മത്സരങ്ങൾ രോഹിത് ശർമയ്ക്ക് കളിക്കണം എന്ന് അദ്ദേഹത്തിന് മാത്രമേ പറയാൻ സാധിക്കൂ.

അദ്ദേഹത്തിന് ടെസ്റ്റ് കരിയർ ഇനിയും മുൻപോട്ടു കൊണ്ടുപോകണമെങ്കിൽ അതിന് മറ്റു മത്സരങ്ങളൊന്നും വരാൻ സാധ്യതയില്ല. വിരാട് കോഹ്ലിയും തനിക്കാവുന്ന തരത്തിൽ ടെസ്റ്റ് കരിയർ മുൻപിലേക്ക് കൊണ്ടുപോകും എന്നാണ് കരുതുന്നത്. അത് ഇന്ത്യക്ക് ഗുണം ചെയ്യും. വളരെ പ്രയാസമേറിയ സാഹചര്യത്തിൽ നടന്ന ഈ ടെസ്റ്റ് പര്യടനം നമ്മുടെ താരങ്ങളുടെ വലിയ വ്യത്യാസം തന്നെ കാട്ടിത്തരുന്നുണ്ട്.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ബോളിങ് നിര വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പ്രസീദ് കൃഷ്ണയും ശർദുൽ താക്കൂറും അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്കും മറ്റും വിധേയമായി. എന്നാൽ രണ്ടാം ടെസ്റ്റിന്റെ തുടക്കം മുതൽ സിറാജും ബൂമ്രയും ഇന്ത്യയുടെ രക്ഷകരായി മാറുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ സിറാജ് 6 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ ബൂമ്രാ 6 വിക്കറ്റുകൾ നേടി. ഇരു ബാറ്റർമാരും മികവ് പുലർത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരം കൈവിട്ടു പോവുകയായിരുന്നു.

Scroll to Top