റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തില്‍ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ച് റമീസ റാജ. തങ്ങളുടെ തട്ടകത്തില്‍ എങ്ങനെ ആധിപത്യം സ്ഥാപിക്കണമെന്ന് പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് പഠിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം പറഞ്ഞു. 2019 ലോകകപ്പിന് ശേഷം സ്വന്തം തട്ടകത്തിൽ നടന്ന 19 ഏകദിനങ്ങളിൽ 15 എണ്ണവും ഇന്ത്യ വിജയിച്ചിരുന്നു.
2023-ൽ നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവയ്‌ക്കെതിരായ ഏകദിന പരമ്പരകൾ ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ശനിയാഴ്ച തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ റമീസ് രാജ പറഞ്ഞു.
“ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുക പ്രയാസമാണ്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ഉപഭൂഖണ്ഡ ടീമുകൾക്ക് ഇത് പഠിക്കേണ്ട കാര്യമാണ്. പാക്കിസ്ഥാന് വേണ്ടത്ര കഴിവുകളുണ്ട്. എന്നാല്‍ സ്ഥിരമായി പരമ്പര വിജയം നേടാന്‍ കഴിയുന്നില്ലാ. ” റമീസ് രാജ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മികച്ച പ്രകടനത്തിന് ഇന്ത്യൻ പേസ് ബൗളര്‍മാരെയും റമീസ് രാജ പ്രശംസിച്ചു. തന്റെ ബൗളർമാർക്കായി ശരിയായ ഫീൽഡ് സജ്ജീകരണം നൽകിയതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും അദ്ദേഹം പ്രശംസിക്കാനും മറന്നില്ലാ
“ന്യൂസിലൻഡ് ഒരു മോശം ടീമല്ല. അവരാണ് ഒന്നാം റാങ്കിലുള്ളത്. ബാറ്റിങ്ങിൽ ആത്മവിശ്വാസവും താളവുമില്ലാത്തതിനാലാണ് അവർ കളിയിൽ തോറ്റത്” റമീസ് രാജ കൂട്ടിച്ചേർത്തു:
“ഇന്ത്യ പേസര്‍മാര്‍ക്ക് കൂടുതൽ വേഗത ഇല്ലായിരിക്കാം, പക്ഷേ ക്വാളിറ്റിയുണ്ട്. ചില സ്ഥലങ്ങളില്‍ പന്തെറിയുന്ന ഒരു ശീലം അവർ ഉണ്ടാക്കിയിടുത്തണ്ടുണ്ട്. സീം പൊസിഷനിംഗ് അനുസരിച്ചാണ് ഫീൽഡ് ക്രമീകരണം. മികച്ച സ്ലിപ്പുകൾ ഉപയോഗിച്ച് അവർ സമ്മർദ്ദം സൃഷ്ടിച്ചു. ഒരു സമ്പൂർണ്ണ പ്രകടനം. സ്പിനേഴ്സും വന്ന് നന്നായി ബൗൾ ചെയ്തു. ” തന്‍റെ ചാനലില്‍ ഇന്ത്യന്‍ പ്രകടനം വിലയിരുത്തി റമീസ് രാജ പറഞ്ഞു.