ഒരു പത്ത് മത്സരങ്ങള്‍ തുടര്‍ച്ചയായി കളിപ്പിക്കൂ. സഞ്ചുവിനായി വാദിച്ച് റോബിന്‍ ഉത്തപ്പ

sanju fielding

ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്ത സഞ്ചു സാംസണിനു വേണ്ടി വാദിച്ചിരിക്കുകയാണ് റോബിന്‍ ഉത്തപ്പ. 2015 ല്‍ രാജ്യന്തര അരങ്ങേറ്റം നടത്തിയ സഞ്ചു സാംസണ്‍ ഇതുവരെ 30 മത്സരങ്ങള്‍ പോലും കളിച്ചട്ടില്ലാ.

”സഞ്ജു സാംസണ്‍ തുടര്‍ച്ചയായ അവസരങ്ങള്‍ അര്‍ഹിക്കുന്നു. അവന് ടോപ് ഓര്‍ഡറിലും ഫിനിഷറായുമെല്ലാം കളിക്കാന്‍ സാധിക്കും. വളരെ മികച്ച ഫീല്‍ഡറും വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു. അതുകൊണ്ടു തന്നെ തന്റെ പ്രതിഭ തെളിയിക്കാന്‍ തുടര്‍ച്ചയായി 10 മല്‍സരങ്ങള്‍ നല്‍കണം ” ഉത്തപ്പ ന്യൂസ് 24 നോട് പറഞ്ഞു.

sanju samson

നേരത്തെ ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയും നേരത്തേ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. തുടര്‍ച്ചയായി 10 മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കൂയെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ക്കു ശേഷം സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നത് അവസാനിപ്പിക്കണം എന്നും പറഞ്ഞിരുന്നു.

ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ താരത്തിനു അവസരം ലഭിച്ചെങ്കിലും, മത്സരത്തിനിടയില്‍ പരിക്കേറ്റിരുന്നു. ബാക്കിയുള്ള മത്സരങ്ങളില്‍ നിന്നും താരം പുറത്താവുകയും ചെയ്തിരുന്നു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top