ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ ചെയർമാൻ റമീസ് രാജ. തന്‍റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ യുവതാരത്തെ രോഹിത് ശര്‍മ്മയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
“ശുബ്‌മാൻ ഗിൽ ഒരു മിനി-രോഹിത് ശർമ്മയെപ്പോലെയാണ്. ഷോട്ട് കളിക്കുമ്പോള്‍ രോഹിത് ശര്‍മയമയെപ്പോലെ അവന് എക്സ്ട്രാ ടൈം ലഭിക്കുന്നതായി കാണുന്നു. അവന് ആവശ്യത്തിന് കഴിവുണ്ട്. കാലത്തിനനുസരിച്ച് ആക്രമണോത്സുകതയും വളരും. അവന് ഒന്നും മാറ്റേണ്ടതില്ല. അടുത്തിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി,” റമീസ് രാജ പറഞ്ഞു.
ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിരയ്ക്കു ഒരു വീക്ക്‌നെസുണ്ടെന്നു റമീസ് രാജ ചൂണ്ടിക്കാട്ടി. ഫ്രണ്ട് ഫൂട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ പോരായ്മയായി അദ്ദേഹം പറഞ്ഞത്.
”അവരുടെ ഫ്രണ്ട് ഫൂട്ടിലെ ബാറ്റിങ് ദുര്‍ബലമായാണ് കാണപ്പെടുന്നത്. ബാക്ക് ഫൂട്ടില്‍ കളിക്കുകയെന്നത് എളുപ്പമാണ്. പക്ഷെ ബോള്‍ ടോസ് ചെയ്ത് വരുമ്പോള്‍ ബാറ്റര്‍ക്കു പ്രതിരോധത്തെ ആശ്രയിക്കേണ്ടതായി വരും. അപ്പോഴാണ് ചില പിഴവുള്‍ ” ഇന്ത്യന്‍ പ്രകടനത്തെ റമീസ് രാജ വിലയിരുത്തി