ഐസിസി ടൂർണമെൻ്റുകൾ ഒഴികെ 10 വർഷത്തിൽ കൂടുതലായി ഇന്ത്യ പാകിസ്ഥാനുമായി ഒരു പരമ്പര കളിച്ചിട്ട്. കഴിഞ്ഞ വർഷം നടന്ന ട്വൻ്റി 20 ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ അവസാനമായി വന്നത്. അന്ന് വിജയം പാക്കിസ്ഥാന്റെ കൂടെയായിരുന്നു. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻ്റി 20 ലോകകപ്പിലും ഇന്ത്യ പാകിസ്ഥാൻ മത്സരം ഉണ്ട്.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ പരമ്പര ആരംഭിക്കാൻ സാധിക്കാത്തത് രാഷ്ട്രീയക്കളി കാരണമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..
“ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് എതിർ ആയി നിൽക്കുന്നത് രാഷ്ട്രീയക്കളികളാണ്. എന്നെ രണ്ട് തവണ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്ലിന് ക്ഷണിച്ചിട്ടുണ്ട്. ആരാധകരുടെ എതിപ്പ് ഭയന്നാണ് പോകാതിരുന്നത്. മത്സരത്തിന് മുമ്പ് രാഷ്ട്രീയക്കളികള്‍ കൊണ്ടുണ്ടായ പ്രശ്‌നം പരിഹരിക്കണം. 2025 ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനിലാണ് നടക്കേണ്ടത്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
‘ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ആവേശകരമായ പോരാട്ടം എന്നും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര നടന്നിട്ടില്ല. 2012-13 സീസണില്‍ നടന്ന ട്വന്റി 20, ഏകദിന പരമ്പരയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഏഷ്യകപ്പിലും ഐസിസി ടൂര്ണമെന്റുകളിലും മാത്രമായി ഇന്ത്യ,പാക് മത്സരം ചുരുക്കപ്പെട്ടു. പാകിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.”-റമീസ് രാജ പറഞ്ഞു.