‘എല്ലാവര്‍ക്കും അസൂയ’ ഇന്ത്യയെ കണ്ടു പഠിക്കാൻ സീനിയർ താരങ്ങളോടും മുൻ താരങ്ങളോടും പറഞ്ഞ് പാക് താരം

images 90 1

പാകിസ്ഥാൻ ക്രിക്കറ്റ് സീനിയർ താരങ്ങൾക്കെതിരെയും മുൻ താരങ്ങൾക്കെതിരെയും ഗുരുതര ആരോപണവുമായി പാക് താരം അഹ്മദ് ഷെഹ്സാദ്. പാകിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളുടെ വളർച്ചയിൽ പല സീനിയർ താരങ്ങൾക്കും അസൂയ ഉണ്ടെന്നാണ് പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റിനെ മാതൃകയാക്കാനും സീനിയർ താരങ്ങളോട് പാക് താരം പറഞ്ഞു.


ധോണിയിൽ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് വിരാട് കോഹ്ലി എന്ന മികച്ച താരത്തെ ഉണ്ടാക്കിയതെന്നും ഷെഹ്സാദ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം.”ഇക്കാര്യം ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഇനി വീണ്ടും പറയാം. ധോണിയെ കണ്ടെതിനുശേഷം വിരാട് കോഹ്ലിയുടെ കരിയർ അതിശയകരമായി ഉയർന്നു. എന്നാൽ നിർഭാഗ്യവശാൽ ഇവിടെ പാകിസ്ഥാനിൽ സ്വന്തം താരങ്ങളുടെ വിജയം തന്നെ പലർക്കും സഹിക്കാനാകുന്നില്ല.

images 91 1

അവർ ആരും സ്വന്തം താരങ്ങളുടെ നേട്ടങ്ങൾക്കൊപ്പം നിൽക്കില്ല.ഞങളുടെ യുവതാരങ്ങൾ പല നേട്ടങ്ങൾ സ്വന്തം ആക്കുന്നതും വിജയിക്കുന്നതും ഞങ്ങളുടെ മുൻ താരങ്ങൾക്കും സീനിയർ താരങ്ങൾക്കും ഇഷ്ടപ്പെടുന്നില്ല. അവർ എല്ലാം അതിന് അസൂയപ്പെടുകയാണ് ചെയ്യുന്നത്. ഇത് പാകിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിർഭാഗ്യകരമാണ്.

Read Also -  "എന്റെ ട്വന്റി20യിലെ പ്രകടനത്തിൽ ഞാൻ ഇപ്പോളും തൃപ്തനല്ല"- ശുഭ്മാൻ ഗില്ലിന്റെ തുറന്ന് പറച്ചിൽ.


കഴിഞ്ഞ രണ്ടു വർഷമായി വിരാട് കോഹ്ലി ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം എന്നെ വെറും രണ്ടു മത്സരങ്ങൾക്ക് ശേഷം ടീമിൽ നിന്നും ഒഴിവാക്കി. എന്നോട് ഫൈസലാബാദ് ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്താൻ പറഞ്ഞു. അവിടെ ഞാൻ മികച്ച സ്കോറർ ആയിട്ടുപോലും എനിക്ക് മറ്റൊരു അവസരം ലഭിച്ചില്ല.”- ഷെഹ്സാദ് പറഞ്ഞു.

Scroll to Top