കോവിഡ് വ്യാപനത്തിൽ വിഷമിക്കുന്ന ഇന്ത്യക്ക് സഹായവുമായി രാജസ്ഥാൻ റോയൽസ് :7.5  കോടി ഉടൻ നല്‍കുമെന്ന് ഫ്രാഞ്ചൈസി

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യക്ക് നേരെ സഹായഹസ്തം നീട്ടി ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമായ രാജസ്ഥാൻ റോയൽസ് . കോവിഡ് വ്യാപന  ഭീഷണി നേരിടുന്ന ഈ  സന്ദർഭത്തിൽ രാജസ്ഥാന്‍ റോയല്‍സ്  സഹായമായി 7.5  കോടി നല്‍കുമെന്ന് ഫ്രാഞ്ചൈസി  പ്രസ്താവനയില്‍ അറിയിച്ചു.

ഇപ്പോൾ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റും യോജിച്ച് പ്രവര്‍ത്തിച്ചാണ് ഫണ്ട് കണ്ടെത്തിയത്. ഇതില്‍ താരങ്ങളുളെടും ടീം മാനേജ്മന്റിന്റെയും ഉടകളുടെയും  എല്ലാം സംഭാവനകൾ ഉണ്ടെന്നാണ്  ഫ്രാഞ്ചൈസി അറിയിക്കുന്നത്.നേരത്തെ  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് 38 ലക്ഷത്തോളം രൂപ  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഏറെ വാർത്തയായിരുന്നു .ഒപ്പം മുൻ ഓസീസ് പേസ് ബൗളറും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ബ്രെറ്റ് ലീ ഇന്നലെ   41 ലക്ഷത്തോളം രൂപയാണ്  സംഭാവന നല്‍കിയത്. രാജ്യത്തെ പ്രധാനപ്പെട്ട  ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുവാനാണ് തുക നല്‍കുന്നതെന്ന് ലീ വ്യക്തമാക്കി. ഇന്ത്യ രണ്ടാം വീടാണെന്നും ലീ കുറിപ്പില്‍  പറഞ്ഞിരുന്നു .

അതേസമയം മുൻ താരങ്ങളും ചില ഐപിൽ താരങ്ങളും ഇന്ത്യക്ക് ഏറെ പിന്തുണ നൽകുമ്പോൾ ചില വിദേശ താരങ്ങൾ ഐപിൽ പാതിവഴിയിൽ ഉപേക്ഷിച്ച്  നാട്ടിലേക്ക് മടങ്ങുന്നത് ബിസിസിക്കും കനത്ത തിരിച്ചടിയാണ് .
അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി  വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 3,79,257 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,83,76,524 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വലിയ  ക്ഷാമമാണ് ഇന്ത്യ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം.

Previous articleഅന്ന് എല്ലാവരും കളിയാക്കി ഇന്ന് അഭിനന്ദന പ്രവാഹം : ബൗളിങ്ങിലെ മികവിന്റെ കാരണം തുറന്ന് പറഞ്ഞ് സിറാജ്
Next articleധോണിക്ക് ശേഷം ആര് : അവൻ നായകനായി ചെന്നൈ ടീമിൽ വരണം – കിവീസ് താരത്തിന്റെ പേര് നിർദ്ദേശിച്ച് ഓജ