അന്ന് ധോണി ശരിക്കും വികാരഭരിതനായി മാറി. മറ്റൊരിടത്തും ഞാൻ അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല!- റെയ്‌ന

ലോകക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും ശാന്തനായ കളിക്കാരനാണ് എം എസ് ധോണി. അതിനാൽതന്നെയാണ് ലോക ക്രിക്കറ്റ് അദ്ദേഹത്തെ മിസ്റ്റർ കൂൾ എന്ന് വിളിക്കുന്നത്. തന്റെ ശാന്തത കൊണ്ടും മൈതാനത്തെ സൗമ്യമായ ഇടപെടലുകൾ കൊണ്ടും ധോണി ലോകക്രിക്കറ്റിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ധോണിയുടെ വൈകാരികപരമായ തലം കണ്ട ഒരു സന്ദർഭത്തെ പറ്റി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറയുകയുണ്ടായി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ പഞ്ചാബിനെതിരായ 2010ലെ മത്സരത്തിലായിരുന്നു ധോണി തന്റെ മുഴുവൻ വികാരങ്ങളും മൈതാനത്ത് കാട്ടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു തകർപ്പൻ ഇന്നിങ്സിലൂടെ ധോണി വിജയിപ്പിക്കുകയുണ്ടായി.

ശേഷം മൈതാനത്ത് ധോണി വികാരഭരിതനായി മാറി. തന്റെ സ്വന്തം ഹെൽമെറ്റിൽ കിക്ക് ചെയ്യുകയും, അങ്ങേയറ്റം ആവേശം കാണിക്കുകയും ധോണി ചെയ്തു. മറ്റൊരു സാഹചര്യത്തിലും താൻ എങ്ങനെ ധോണിയെ കണ്ടിട്ടില്ല എന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറയുന്നത്.

“ഈ സംഭവം നടക്കുമ്പോൾ ഞാൻ ഡ്രസിങ് റൂമിലായിരുന്നു. ധോണി ആ മത്സരത്തിന്റെ അവസാനം ധർമ്മശാലയിൽ ഒരു തകർപ്പൻ സിക്സർ നേടുകയും, ശേഷം ഹെൽമെറ്റിൽ കിക്ക് ചെയ്യുകയും ചെയ്തു. അതിനുമുമ്പോ ശേഷമോ, നെറ്റ്സിൽ ൽ പ്രാക്ടീസ് ചെയ്യുമ്പോഴോ ധോണിയെ അത്തരത്തിൽ ഞാൻ കണ്ടിട്ടില്ല. ആ സാഹചര്യം അദ്ദേഹത്തിന് വളരെ സ്പെഷ്യലായിരുന്നു. ഞങ്ങളെ ഒക്കെയും സംബന്ധിച്ച് അതൊരു പഠനം തന്നെയായിരുന്നു. ഏതുതരത്തിൽ ടീമിനെ സമ്മർദ്ദ സാഹചര്യത്തിൽ നിന്ന് വിജയിപ്പിക്കണമെന്ന് ധോണി ആ മത്സരത്തിൽ കാട്ടിത്തന്നു.”- സുരേഷ് റെയ്ന പറയുന്നു.

116343.2

വളരെ നിർണായകമായ മത്സരമായിരുന്നു 2010ലെ ചെന്നൈ-പഞ്ചാബ് പോരാട്ടം. അവസാന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ചെന്നൈക്ക് പ്ലെയോഫിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. മത്സരത്തിന്റെ നല്ലൊരു ശതമാനവും പഞ്ചാബ് ടീം ആധിപത്യം സ്ഥാപിച്ചിരുന്നു. ഈ സമയത്താണ് ധോണി ക്രീസിൽ എത്തിയത്. മത്സരത്തിൽ 29 പന്തുകളിൽ 54 റൺസ് നേടി ധോണി അവിശ്വസനീയമായ രീതിയിൽ മത്സരം ഫിനിഷ് ചെയ്തു. അവസാന ഓവറിൽ ഇർഫാൻ പത്താനെ 2 സിക്സറിന് പായിച്ചായിരുന്നു ധോണിയുടെ അവിസ്മരണീയ ഫിനിഷ്. ആ വർഷം ചെന്നൈ സൂപ്പർ കിങ്സിന് ടൂർണമെന്റിൽ ജേതാക്കളാവാൻ സാധിച്ചിരുന്നു.

2023 ഐപിഎല്ലിലേക്ക് വരുമ്പോഴും ധോണിയിൽ നിന്നും ഇത്തരം പ്രകടനങ്ങളാണ് ചെന്നൈ സൂപ്പർ കിംഗ്സ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ധോണിയുടെ കരിയറിലെ തന്നെ അവസാന മത്സരങ്ങളാവും 2023 ഐപിഎല്ലിൽ നടക്കുന്നത്. എന്തായാലും വലിയ പ്രതീക്ഷയിൽ തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ.

Previous articleക്രിക്കറ്റ്‌ കിറ്റ് വാങ്ങാനായി പാൽ പായ്ക്കറ്റ് വിതരണം ചെയ്ത രോഹിത്. ആർക്കുമറിയാത്ത രോഹിത്തിന്റെ കാര്യങ്ങളുമായി ഓജ
Next articleഇന്ത്യ എന്തുകൊണ്ട് സഞ്ജുവിന് പിന്തുണനൽകുന്നില്ല ? രവിചന്ദ്രൻ അശ്വിന്റെ മറുപടി ഇങ്ങനെ.