എട്ടു മാസങ്ങൾക്ക് മുൻപാണ് രവിശാസ്ത്രിയെ മാറ്റി രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനത്ത് എത്തിയത്. 2021 ട്വിന്‍റി20 ലോകകപ്പിനു ശേഷം ആണ് ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിനൊപ്പം ഇതുവരെയുള്ള യാത്രയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ.
“വളരെ ആവേശകരമായ യാത്രയായിരുന്നു ഇന്ത്യൻ ടീമിനൊപ്പം. ഞാൻ യാത്ര നന്നായി ആസ്വദിച്ചു എന്ന് തന്നെ പറയാം. ആസ്വദിക്കുന്നതിനോടൊപ്പം തന്നെ കനത്ത വെല്ലുവിളികളും ഉണ്ടായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ 6 നായകന്മാർ ആയിട്ടാണ് എനിക്ക് ഇന്ത്യൻ ടീമിൽ പ്രവർത്തിക്കേണ്ടി വന്നത്.
കോച്ചായി തുടങ്ങിയപ്പോൾ എൻ്റെ പ്ലാനുകൾ ഇതൊന്നുമായിരുന്നില്ല.കോവിഡിന്റെ സ്വഭാവം, ഞങ്ങള്‍ കളിക്കുന്ന ഗെയിമുകളുടെ സ്വഭാവം, സ്‌ക്വാഡിനെ കൈകാര്യം ചെയ്യല്‍, ജോലിഭാരം കൈകാര്യം ചെയ്യല്‍, കുറച്ച് വിരമിക്കലുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുത്താം. ക്യാപ്റ്റന്‍സിയിലും ചില മാറ്റങ്ങളുണ്ടായി.
കഴിഞ്ഞ എട്ടു മാസത്തിനിടെ കുറച്ചു പേർക്ക് ഒപ്പം എനിക്ക് പ്രവർത്തിക്കേണ്ടി വന്നു എന്നതാണ് ഇതിൻ്റെ എല്ലാം അർത്ഥം. കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അത്. എന്നാൽ ആ യാത്ര അതുപോലെതന്നെ രസകരവും ആയിരുന്നു. വ്യത്യസ്തമായ ക്യാപ്റ്റൻമാരെ പരീക്ഷിച്ചത് ഇന്ത്യൻ ടീമിന് ഭാവിയിൽ ഗുണം ചെയ്യും. ഒരുപാട് പേർക്ക് ഇന്ത്യൻ ടീമിനെ നായകനാകുക എന്നത് എന്നത് നല്ല കാര്യമാണ്. ഇക്കാര്യം കൊണ്ട് ഗ്രൂപ്പിൽ ഒരുപാട് നായകന്മാരെ സൃഷ്ടിച്ചെടുക്കാൻ ആയി.”ദ്രാവിഡ് പറഞ്ഞു