ക്രീസില്‍ നൃത്തമാടി രാഹുല്‍ ത്രിപാഠി. അര്‍ധസെഞ്ചുറികരികെ വീണു പോയി.

rahul tripathi

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (1) നഷ്ടമായെങ്കിലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഗില്‍ – ത്രിപാഠി ജോഡിക്ക് കഴിഞ്ഞു.

ഇരുവരും ചേര്‍ന്ന് 42 പന്തില്‍ 80 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ശുഭ്മാന്‍ ഗില്‍ ബൗണ്ടറികളോടെ തുടങ്ങിയെങ്കിലും പിന്നീട് ആക്രമണം രാഹുല്‍ ത്രിപാഠി ഏറ്റെടുത്തു. ക്രീസിലുടനീളം ചലിച്ചുകൊണ്ടായിരുന്നു രാഹുല്‍ ത്രിപാഠിയുടെ ഷോട്ടുകള്‍.

18824ca5 e131 4c72 bf75 0f31e0ffba21

ലോക്കി ഫെര്‍ഗൂസന്‍റെ 149 കി.മീ വരുന്ന ഒരു പന്ത് അതി മനോഹരമായാണ് സിക്സ് പറത്തിയത്. ഒടുവില്‍ സിക്സടിക്കാനുള്ള ഒരു ശ്രമത്തിനിടെയാണ് താരം പുറത്താകുന്നതും. 22 പന്തില്‍ 4 ഫോറും 3 സിക്സുമായി 44 റണ്‍സാണ് താരം നേടിയത്. പുറത്തായപ്പോള്‍ വളരെ നിരാശയോടെയാണ് താരം പ്രതികരിച്ചത്.

Read Also -  2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു. സാങ്കേതിക മണ്ടത്തരമെന്ന് സിദ്ധു.
Scroll to Top