അരങ്ങേറ്റം അവിസ്മരണീയമാക്കി രാഹുല്‍ തൃപാഠി. ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങ്

rahul tripathi catch

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി20 പോരാട്ടത്തില്‍ ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ 8 ഓവറില്‍ 80 റണ്‍സാണ് ശ്രീലങ്ക പിറന്നത്. അര്‍ദ്ധസെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ് (52) ശ്രീലങ്കക്ക് മികച്ച തുടക്കം ലഭിച്ചത്.

കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റിനു പിന്നാലെ ശ്രീലങ്കക്ക് തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടമായി. ബനുക രാജപക്സെ (2) നിരാശപ്പെടുത്തിയപ്പോള്‍ മറ്റൊരു ഓപ്പണറായ നിസങ്കയും വീണു.

image

അക്സര്‍ പട്ടേലിന്‍റെ പന്തില്‍ അരങ്ങേറ്റ താരം രാഹുല്‍ തൃപാഠി ക്യാച്ച് നേടിയാണ് പുറത്താക്കിയത്. സിക്സടിക്കാനുള്ള നിസങ്കയുടെ ശ്രമം ബൗണ്ടറിയരികില്‍ മനോഹര ക്യാച്ചുമായി തൃപാഠി പരാജയപ്പെടുത്തുകയായിരുന്നു.

തന്‍റെ ഹോം ഗ്രൗണ്ടില്‍ അരങ്ങേറ്റം അവിസ്മരണീയമാക്കുകയാണ് രാഹുല്‍ തൃപാഠി. നേരത്തെ ഫോര്‍ എന്നൊറൊപ്പിച്ച ഒരു ശ്രമം ബൗണ്ടറിയരികില്‍ വിഫലമാക്കിയിരുന്നു.

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.
Scroll to Top