ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ അവസാന ഓവറിലെ അവസാന പന്തില്‍ ആവേശ വിജയം കരസ്ഥമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം ത്രില്ലര്‍ പോരാട്ടത്തിലൂടെയാണ് ഗുജറാത്ത് മറികടന്നത്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ടൈറ്റൻസ് മറികടന്നു
അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണമെന്നിരിക്കെ രാഹുല്‍ ടെവാട്ടിയയും റാഷീദ് ഖാനും ചേര്‍ന്ന് ഹൈദരബാദിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ ഓവറില്‍ ഹാട്രിക്ക് സിക്സ് അടിച്ചാണ് റാഷീദ് വിജയത്തില്‍ എത്തിച്ചത്. രാഹുല്‍ ടെവാട്ടിയ ആദ്യം സിക്സ് നേടിയതിനു ശേഷം പിന്നീട് സിംഗിള്‍ എടുത്തു റാഷീദിനു സ്ട്രൈക്ക് കൈമാറുകയായിരുന്നു.
ഉമ്രാന്‍ മാലിക്കിന്‍റെ 5 വിക്കറ്റ് നേട്ടം ഹൈദരബാദിനെ വിജയത്തില്‍ എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ടെവാട്ടിയ – റാഷീദ് സംഖ്യം വിജയം തട്ടിയെടുത്തു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 24 പന്തില്‍ 59 റണ്‍സ് കൂട്ടിചേര്‍ത്തു.
റാഷീദ് ഖാന്‍ 11 പന്തില്‍ 4 സിക്സുമായി 31 റണ്‍സ് നേടിയപ്പോള്‍ ടെവാട്ടിയ 21 പന്തില്‍ 4 ഫോറും 2 സിക്സും അടക്കം 40 റണ്ണാണ് നേടിയത്. 38 പന്തിൽ 68 റൺസ് നേടിയ വൃദ്ധിമാൻ സാഹ മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തു. സൺറൈസേഴ്സിന് വേണ്ടി ഉമ്രാൻ മാലിക്ക് നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയെങ്കിലും മറ്റാർക്കും താരത്തിന് പിന്തുണ നൽകാൻ സാധിച്ചില്ല.